അഖില സുരേഷ്
ആദ്യ മാതൃദിനം ആഘോഷമാക്കി തെന്നിന്ത്യൻ സുന്ദരി നയൻതാര. ലോകത്തിലെ ഏറ്റവും മികച്ച അമ്മയ്ക്ക് മാതൃദിനാശംസകൾ എന്നായിരുന്നു നയൻതാരയുടെയും മക്കളുടെയും ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ് ശിവൻ കുറിച്ചത്. ‘‘പ്രിയപ്പെട്ട നയൻ… ഒരു അമ്മയെന്ന നിലയിൽ പത്തിൽ പത്താണ് നിനക്ക്. നിന്നെ അങ്ങേയറ്റം സ്നേഹിക്കുന്നു എന്റെ തങ്കമേ… നിന്റെ ആദ്യ മാതൃദിനം. ഞങ്ങൾക്ക് ഒരു സ്വപ്ന സാക്ഷാത്കാരം.’’–വിഘ്നേഷ് കുറിച്ചു.
ഏറ്റവും നല്ല അനുഗൃഹീതരായ കുഞ്ഞുങ്ങളെ നൽകി ഞങ്ങളെ അനുഗ്രഹിച്ചതിന് ദൈവത്തിനും ഈ ലോകത്തിലെ എല്ലാ നന്മകൾക്കും നന്ദിയെന്നും വിഘ്നേഷ് പറയുന്നു. മക്കളുടെ മുഖവും ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്.

ഉയിർ, ഉലകം എന്നാണ് പൊന്നോമനകളുടെ ഓമനപ്പേര്. ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല് എന്. ശിവ എന്നും ഉലകിനെ ദൈവിക് എന്. ശിവ എന്നുമാണ് വിളിക്കുന്നത്. തിൽ ‘എൻ’ എന്നത് ലോകത്തിലെ ഏറ്റവും മികച്ച അമ്മയായ നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണെന്ന് വിഘ്നേഷ് പറയുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ ഒമ്പതിനാണ് നയൻതാരക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികള് ജനിക്കുന്നത്. ഉയിർ, ഉലകം എന്നായിരുന്നു കുഞ്ഞുങ്ങളെ പരിചയപ്പെടുത്തിയത്.
പഠാന് ശേഷം ഷാറുഖ് ഖാൻ നായകനാകുന്ന ജവാൻ സിനിമയാണ് നയൻതാരയുടെ പുതിയ റിലീസ്. തമിഴ് സംവിധായകനായ അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്.
