Monday, March 16, 2026

വാടകക്കാർക്ക് ഹ്രസ്വകാല വായ്പകൾ നൽകുന്ന റെന്റ് ബാങ്ക് ആരംഭിക്കാൻ ന്യൂബ്രൗൺസ്വിക് സർക്കാർ

New Brunswick government to launch Rent Bank, offering short-term loans to renters

മോൺക്റ്റൺ : പ്രവിശ്യയിൽ വാടകയ്ക്ക് താമസിക്കുന്നവരെ സഹായിക്കുന്നതിന് ഹ്രസ്വകാല വായ്പകൾ നൽകുന്ന റെന്റ് ബാങ്ക് ആരംഭിക്കുമെന്ന് ന്യൂബ്രൗൺസ്വിക് മന്ത്രി ജിൽ ഗ്രീൻ പ്രഖ്യാപിച്ചു. ഇതിനായി മൂന്ന് വർഷത്തേക്ക് 500 മില്യൺ ഡോളർ വിനിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രവിശ്യയിലുടനീളമുള്ള ഹൗസിംഗ് സ്ട്രാറ്റജിയുടെ ഭാഗമായി സബ്‌സിഡിയുള്ള ഹൗസിംഗ് വെയ്റ്റ് ലിസ്റ്റ് കുറയ്ക്കുന്നതിന് 22 മില്യൺ ഡോളർ ഫണ്ട് നൽകുമെന്നും മന്ത്രി ജിൽ ഗ്രീൻ അറിയിച്ചു. 2026 ഓടെ സബ്‌സിഡിയുള്ള ഭവനങ്ങൾ ആവശ്യമുള്ള കുടുംബങ്ങളുടെ എണ്ണം 7,500 ആയി കുറയ്ക്കുമെന്നും പുതിയ പാർപ്പിട നിർമ്മാണ പദ്ധതികളുടെ എണ്ണം പ്രതിവർഷം 6,000 ആയി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ വെയിറ്റ്‌ലിസ്റ്റ് 11,000-ലധികമാണെന്നും മന്ത്രി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!