Wednesday, March 4, 2026

എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും ലയിച്ചു; ലോകത്തിലെ 10ാമത്തെ വലിയ ബാങ്കായി HDFC

HDFC merged with HDFC Bank, it became the fourth largest bank in the world.

നിക്ഷേപകര്‍ കാത്തിരുന്ന ലയനം യാഥാര്‍ത്ഥ്യമായി. ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനും (എച്ച്ഡിഎഫ്സി) എച്ച്ഡിഎഫ്സി ബാങ്കും ജൂലൈ ഒന്നിന് ലയിച്ചു. വെള്ളിയാഴ്ച വിപണി അവസാനിച്ചതിന് ശേഷം നടന്ന യോഗത്തിലാണ് ഇരു കമ്പനികളുടെയും ബോര്‍ഡുകള്‍ ലയനത്തിന് അന്തിമ അനുമതി നല്‍കിയത്. ലയനത്തോടെ, ലോകത്തിലെ തന്നെ പത്താമത്തെ ഏറ്റവും വലിയ ബാങ്കായി എച്ച്ഡിഎഫ്‌സി മാറി.

ലയനത്തിന് ശേഷം നിലവില്‍ വന്ന പുതിയ കമ്പനി രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക സേവന സ്ഥാപനമായി മാറി. അതിന്റെ ആകെ ആസ്തി 18 ലക്ഷം കോടി രൂപയിലധികം വരും. ലയനത്തിനുശേഷം, എച്ച്ഡിഎഫ്സി ബാങ്കിന്റെ ഉപഭോക്തൃ അടിത്തറ 120 ദശലക്ഷത്തിലെത്തി, അതായത് 12 കോടി. ഇത് ജര്‍മ്മനിയിലെ ജനസംഖ്യയേക്കാള്‍ കൂടുതലാണ്. ശാഖാ ??ശൃംഖല 8300 ആകുമ്പോള്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം 1.77 ലക്ഷത്തിലെത്തും.

JP മോര്‍ഗന്‍, ICBC, ബാങ്ക് ഓഫ് അമേരിക്ക എന്നിവയ്ക്ക് ശേഷം വിപണി മൂല്യത്തില്‍ ലോകത്തിലെ നാലാമത്തെ വലിയ ബാങ്കായി എച്ച്ഡിഎഫ്സി മാറി. ബ്ലൂംബെര്‍ഗ് ഡാറ്റ അനുസരിച്ച്, ലയനത്തോടെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 172 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ലോകത്തിലെ ഏറ്റവും വലിയ ബാങ്കായ ജെപി മോര്‍ഗന്റെ മൂല്യം 416.5 ബില്യണ്‍ ഡോളറാണ്. ICBC 228.3 ബില്യണ്‍ ഡോളറും ബാങ്ക് ഓഫ് അമേരിക്ക 227.7 ബില്യണ്‍ ഡോളറുമാണ് തൊട്ടുപിന്നില്‍.

ലയനത്തിനുശേഷം, എച്ച്ഡിഎഫ്സി ഓഹരികളുടെ ഡീലിസ്റ്റിംഗ് ജൂലൈ 13 മുതല്‍ പ്രാബല്യത്തില്‍ വരും. ഹൗസിംഗ് ഫിനാന്‍സ് കമ്പനിയുടെ ഓഹരികള്‍ ഈ ദിവസം മുതല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്ന് ഡീലിസ്റ്റ് ചെയ്യും. സംയുക്ത കമ്പനിയുടെ ഓഹരികള്‍ ജൂലൈ 17 മുതല്‍ വ്യാപാരം നടത്തും. ഈ ലയനത്തിലൂടെ എച്ച്ഡിഎഫ്സി ബാങ്കിന്റെ 41 ശതമാനം ഓഹരികള്‍ എച്ച്ഡിഎഫ്സിക്ക് ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്കിന്റെയും എച്ച്ഡിഎഫ്സിയുടെയും ലയനത്തിനുശേഷം, വിപണി മൂല്യത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനിയായി കമ്പനി മാറും.

എച്ച്ഡിഎഫ്സി ബാങ്ക് ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതോടെ അതും ഗ്രൂപ്പ് കമ്പനികളും തമ്മിലുള്ള സഹവര്‍ത്തനം കൂടുതല്‍ ശക്തമാകുമെന്ന് എച്ച്ഡിഎഫ്സി ചെയര്‍മാന്‍ ദീപക് പരേഖ് വെള്ളിയാഴ്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു. ചെയര്‍മാനെന്ന നിലയില്‍ ഷെയര്‍ഹോള്‍ഡര്‍മാര്‍ക്കുള്ള തന്റെ അവസാന സന്ദേശത്തില്‍, ഭവനവായ്പകള്‍ ഇനി എച്ച്ഡിഎഫ്സി ബാങ്കിന്റെ പ്രധാന ശക്തികളിലൊന്നായിരിക്കുമെന്ന് പരേഖ് പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!