ടൊറന്റോ : സ്കാർബ്റോയിൽ വാഹനാപകടത്തിൽ കാൽനടയാത്രക്കാരൻ മരിച്ചു. ഇന്നലെ രാത്രി 10.15 ഓടെ വാർഡൻ അവന്യൂവിനടുത്തുള്ള എല്ലെസ്മിയർ റോഡിലാണ് അപകടം നടന്നതെന്ന് പോലീസ് അറിയിച്ചു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി ടൊറന്റോ പോലീസ് പറഞ്ഞു.
കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല.
