Saturday, December 20, 2025

ബി.സി. ഷുസ്വാപ്പ് കാട്ടുതീ; നാശനഷ്ട്ടങ്ങളുടെ എണ്ണം 200 കവിഞ്ഞു

B.C. Shuswap Wildfire; The damage is over 200, Reported.

ബി.സി.യിലെ ഷുസ്വാപ് മേഖലയില്‍ കാട്ടുതീ മൂലം നശിച്ചതും , കേടുപാടുകള്‍ സംഭവിച്ചതുമായ കെട്ടിടങ്ങളുടെയും എണ്ണം 200-ലധികമായി ഉയര്‍ന്നു. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ഇപ്പോഴും വ്യക്തമല്ലെന്നാണ് പ്രാദേശിക ഉദ്യോഗസ്ഥര്‍ പറയുന്നത് .

ബുഷ് ക്രീക്ക് ഈസ്റ്റ് കാട്ടുതീ ആഗസ്റ്റ് 18 ന് പൊട്ടിത്തെറിക്കുകയും ഇത് പ്രദേശത്തെ കീറിമുറിക്കുകയും ചെയ്തതിനെതുടർന്നാണ് വ്യാപകമായ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ക്ക് കാരണമായത്.

‘പ്രദേശത്ത് നാശം വ്യാപകമാണ്. തീ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണെന്നും, അപകടസാധ്യതകള്‍ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും’ കൊളംബിയ ഷുസ്വാപ്പ് റീജിയണല്‍ ഡിസ്ട്രിക്റ്റിന്റെ എമര്‍ജന്‍സി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഡെറക് സതര്‍ലാന്‍ഡ് ചൊവ്വാഴ്ച ഒരു വീഡിയോ അപ്ഡേറ്റില്‍ പറഞ്ഞു.

CSRD ഒരു ഫെഡറല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം ന്റെ പ്രത്യേക അപ്ഡേറ്റില്‍, 176 കെട്ടിടങ്ങൾ പൂര്‍ണ്ണമായും നഷ്ടപ്പെട്ടതായി അറിയിച്ചു. ഇത് മുമ്പ് റിപ്പോര്‍ട്ട് ചെയ്ത 131 ല്‍ നിന്നും കൂടുതലാന്നും അവർ വ്യക്തമാക്കി.

സജീവമായ കാട്ടുതീയും മറ്റ് അപകടങ്ങളും കാരണം കാനഡ ടാസ്‌ക് ഫോഴ്സ് 1 ന്റെ പൂര്‍ണ്ണമായ നാശനഷ്ടം വിലയിരുത്താൻ ഇനിയും കഴിയാത്തതിനാല്‍ ഇവ ഏകദേശ സംഖ്യകളാണെന്നും, ഏത് ഇനിയും കുടിയേക്കാം എന്നും റിപ്പോർട്ടിൽ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!