ആല്‍ബര്‍ട്ടയില്‍ പളളി കത്തിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. നിക്കോളസ് ഗയ് ഫോര്‍ട്ടിയറാണ് അറസ്റ്റിലായത്. ഇരുപത്തിമൂന്നുകാരനായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അതെസയം പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഉപാദികളോടെ വിട്ടയച്ചു. ഓക്ടോബര്‍ 13ന് പ്രതിയെ കോറോണേഷന്‍ കോടതിയില്‍ ഹാജരാക്കും.
സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് വരികയാണ്. എന്തെങ്കിലും വിവരം അറിയുന്നവര്‍ 403-578-3666 എന്ന നമ്പറില്‍ ആര്‍സിഎംപിയുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
അതെസമയം രഹസ്യമായി വിവരം കൈമാറാന്‍ ആഗ്രഹിക്കുന്നവര്‍
1-800-222-8477 എന്ന നമ്പറില്‍ ക്രൈം സ്റ്റോപ്പേഴ്‌സുമായോ P3Tips.com എന്ന വെബ്‌സൈറ്റ് വഴിയോ അല്ലെങ്കില്‍ P3 ടിപ്സ് ആപ്പ് വഴി ബന്ധപ്പെടാം.
