ഓട്ടവ : ആറ് മാസത്തിന് മുകളിൽ പ്രായമുള്ള എല്ലാ കനേഡിയൻ പൗരന്മാർക്കും മോഡേണയുടെ Spikevax XBB.1.5 കോവിഡ് വാക്സിൻ ഉപയോഗിക്കുന്നതിന് ഹെൽത്ത് കാനഡ അംഗീകാരം നൽകി.
നവീകരിച്ച വാക്സിൻ കാനഡയിൽ വ്യാപിക്കുന്ന XBB.1.5 Omicron വകഭേദത്തിന് അനുയോജ്യമെന്നും ഹെൽത്ത് കാനഡ അറിയിച്ചു. പുതിയ കോവിഡ് വകഭേദമായ BA.2.86, EG.5 എന്നിവ കാനഡയിലുടനീളം വ്യാപിക്കുന്ന സാഹചര്യത്തിലാണ് മോഡേണ നിർമ്മിച്ച അപ്‌ഡേറ്റ് ചെയ്ത വാക്സിന് അംഗീകാരം നൽകിയത്.

അപ്ഡേറ്റ് ചെയ്ത കോവിഡ് വാക്സിനുകൾക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് അംഗീകാരം നൽകി ഒരു ദിവസത്തിന് ശേഷമാണ് കാനഡ തീരുമാനം പ്രഖ്യാപിച്ചത്.
