Monday, March 23, 2026

ലീ ചുഴലിക്കാറ്റ്; ഹാലിഫാക്സിൽ ശുചീകരണ പ്രവർത്തങ്ങൾ ആരംഭിച്ചു

Hurricane Lee; Cleanup begins in Halifax

ഹാലിഫാക്സ് : ഹാലിഫാക്സിൽ, ലീ ചുഴലിക്കാറ്റിനെ തുടർന്നുള്ള ശുചീകരണ പ്രവർത്തങ്ങൾ ആരംഭിച്ചതായി എമർജൻസി മാനേജ്‌മെന്റ് ഡയറക്ടർ എറിക്ക ഫ്ലെക്ക് പറഞ്ഞു. ശനിയാഴ്ച രാത്രി മുതൽ റോഡുകൾ വൃത്തിയാക്കാൻ തുടങ്ങി. റോഡിൽ വീണ മരങ്ങളും ശിഖരങ്ങളും നീക്കം ചെയ്യാൻ ആരംഭിച്ചതായി നഗരസഭാ ഉദ്യോഗസ്ഥർ അറിയിച്ചു.

ചുഴലിക്കാറ്റിനെ തുടർന്നുള്ള കനത്ത മഴയിൽ തെരുവുകളിൽ വെള്ളം കയറുകയും പല റോഡുകൾ ഒളിച്ചു പോകുകയും പാറകൾ ചിതറിക്കിടക്കുകയും ചെയ്തിട്ടുണ്ട്. ഇവ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

മരം വീണ് കെട്ടിടത്തിന് മുകളിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീണതോടെ കെന്റ് സ്ട്രീറ്റിലെ ഒരു കെട്ടിടത്തിലെ താമസക്കാർ ഉൾപ്പെടെ, ഹാലിഫാക്‌സ് ഏരിയയിൽ 30,000-ത്തിലധികം ആളുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടിരുന്നു. ശക്തമായ കാറ്റിൽ മരം വീണ് റോഡിന്റെ വശത്ത് നിർത്തിയിട്ടിരുന്ന മൂന്ന് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

വൈദ്യുതി തടസ്സത്തെ തുടർന്ന് ഡാർട്ട്‌മൗത്തിലെയും ഹാലിഫാക്സിലെയും ഡൗൺടൗൺ ഏരിയകളിലെ ഭൂരിഭാഗം ട്രാഫിക് ലൈറ്റുകളും പൂർണ്ണമായും പ്രവർത്തനരഹിതമാണ്, അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം, ”ഫ്ലെക്ക് നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!