Wednesday, March 18, 2026

2024-ൽ കനേഡിയൻ സമ്പദ്‌വ്യവസ്ഥ പുരോഗതി കൈവരിക്കുമെന്ന് ഡിലോയിറ്റ് കാനഡ

Deloitte Canada predicts the Canadian economy will improve in 2024

ടൊറൻ്റോ : കാനഡയുടെ സമീപകാല സാമ്പത്തിക പ്രതിസന്ധിക്ക് അടുത്ത വർഷം പരിഹാരമാകുമെന്ന് ഡിലോയിറ്റ് കാനഡ റിപ്പോർട്ട്. 2024-ൽ ബാങ്ക് ഓഫ് കാനഡ അതിന്റെ പ്രധാന വായ്പാ നിരക്ക് കുറയ്ക്കുമെന്നും അതോടെ കാനഡയുടെ സമ്പദ്‌വ്യവസ്ഥ വളർച്ചയുടെ പാതയിൽ തിരിച്ചെത്തുമെന്നും ഡിലോയിറ്റ് കാനഡ പ്രവചിക്കുന്നു.

2024-ന്റെ ആദ്യ പകുതിയിൽ സമ്പദ്‌വ്യവസ്ഥ വളർച്ച കൈവരിക്കും, ഡെലോയിറ്റ് കാനഡ ചീഫ് ഇക്കണോമിസ്റ്റ് ഡോൺ ഡെസ്‌ജാർഡിൻസ് പറഞ്ഞു. ഉയർന്ന ഗാർഹിക കടം, കുതിച്ചുയരുന്ന പലിശ പേയ്‌മെന്റുകൾ, സ്ഥിരമായ പണപ്പെരുപ്പം എന്നിവ കുറയുന്നത് സമ്പദ്‌വ്യവസ്ഥ വളർച്ചയ്ക്ക് ഗുണകരമാകുമെന്നും ഡോൺ ഡെസ്‌ജാർഡിൻസ് സൂചിപ്പിച്ചു.

ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് കുറയ്ക്കുന്നതോടെ 2024 ന്റെ രണ്ടാം പകുതിയിൽ കനേഡിയൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച വേഗത്തിലാകും, ഡോൺ ഡെസ്‌ജാർഡിൻസ് പറയുന്നു. ജിഡിപി ഈ വർഷം ഒരു ശതമാനവും അടുത്ത വർഷം 0.9 ശതമാനവും ഉയരുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു. 2023-ൽ ജിഡിപിയിൽ 0.9 ശതമാനം ഇടിവ് ഉണ്ടാകുമെന്ന് ഡിലോയിറ്റ് കാനഡ നേരത്തെ പ്രവചിച്ചിരുന്നു.

എന്നാൽ, കനേഡിയൻ സമ്പദ്‌വ്യവസ്ഥയുടെ ഇനിവരുന്ന രണ്ടു പാദങ്ങൾ കഠിനമായിരിക്കും, ഡെസ്‌ജാർഡിൻസ് മുന്നറിയിപ്പ് നൽകി.

കാനഡയിലെ മൂന്നിലൊന്ന് പേർക്കും ഭവനവായ്പ ഉണ്ടെന്നും പ്രതിമാസ ഭവനവായ്പ തിരിച്ചടവ് പല കുടുംബങ്ങൾക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും ഡോൺ ഡെസ്‌ജാർഡിൻസ് പറയുന്നു. ഇതോടെ പലരും തങ്ങളുടെ പ്രോപ്പർട്ടി റീഫിനാൻസ് ചെയ്യാൻ ഒരുങ്ങുന്നതായി ഡോൺ ഡെസ്‌ജാർഡിൻസ് പറഞ്ഞു.

ഭവന വിപണി താരതമ്യേന മന്ദഗതിയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മറ്റ് മേഖലകളെയും ബാധിക്കും, റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ഉപഭോക്തൃ ചെലവ് രണ്ട് ശതമാനം വളരുമെന്നും എന്നാൽ 2024ൽ അത് 1.2 ശതമാനമായി കുറയുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2025 പകുതിയോടെ പലിശ നിരക്ക് മൂന്ന് ശതമാനമായി കുറയുമെന്ന് ഡെലോയിറ്റ് കാനഡ കണക്കാക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!