Monday, August 10, 2026

തീവ്രവാദ ബന്ധം; കാൽഗറിയിൽ യുവാവ് അറസ്റ്റിൽ

terrorist links; Man arrested in Calgary

കാൽഗറി : തീവ്രവാദ ആരോപണം നേരിടുന്ന യുവാവ് കാൽഗറിയിൽ അറസ്റ്റിലായതായി RCMP അറിയിച്ചു. ബോംബ് നിർമ്മിക്കുന്നത് എങ്ങനെയെന്ന് ചിത്രീകരിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച, 20 വയസ്സുള്ള സക്കറിയ റിദ ഹുസൈനുമായി അറസ്റ്റിലായ യുവാവിന് ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് നടന്നുവരുന്ന അന്വേഷണത്തിൽ ഒക്ടോബർ 13-നാണ് 15 വയസ്സുള്ള പ്രതി അറസ്റ്റിലായതെന്ന് RCMP ഫെഡറൽ പോലീസിംഗ് ഇന്റഗ്രേറ്റഡ് നാഷണൽ സെക്യൂരിറ്റി എൻഫോഴ്‌സ്‌മെന്റ് ടീം (INSET) പറഞ്ഞു. പ്രതിയും ഹുസൈനുമായി ബന്ധമുണ്ടെന്ന് പറയുന്ന പോലീസ് ഇവർ തമ്മിലുള്ള ബന്ധം വ്യക്തമാക്കിയിട്ടില്ല.

യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരംപ്രതിയുടെ പേരും മറ്റു വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!