പി പി ചെറിയാൻ
ഡാലസ് : സിറ്റി ഓഫ് ഗാർലാൻഡ് ബോർഡ് ആൻഡ് കമ്മീഷൻസ് സീനിയർ അഡ്വൈസറി കമ്മീഷനിലേക്ക് ഡിസ്ട്രിക്ട് മൂന്നിനെ പ്രതിനിധാനം ചെയ്തു പി സി മാത്യുവിനെ മേയർ നിയമിച്ചതായി കമ്മീഷണർ അറിയിച്ചു. ഗാർലാൻഡ് സിറ്റി കൗൺസിൽ ഇപ്പോഴത്തെ ഡിസ്ട്രിക്ട് 3 കൗൺസിൽ മെമ്പറുടെയും മറ്റു കൗൺസിൽ അംഗങ്ങളുടെയും പ്രത്യേക പരിഗണയിലാണ് ഈ നിയമനം.
കഴിഞ്ഞ രണ്ടു മുനിസിപ്പൽ തെരഞ്ഞടുപ്പിൽ ഡിസ്ട്രിക്ട് 3 യിൽ പി സി മാത്യുവിന്റെ എതിരാളിയായി മത്സരിച്ചു വിജയിച്ച ആളാണ് ഇപ്പോഴത്തെ കൗൺസിൽ മെമ്പർ. പി സി മാത്യുവിന്റെ ഉപകാരപ്രദമായ പ്രവർത്തനങ്ങളും സാമൂഹ്യ സേവനത്തിനുള്ള പ്രതിബദ്ധതയും കണക്കിലെടുത്താണ് സീനിയർ അഡ്വൈസറി കമ്മീഷനിലേക്ക് തിരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം പി സി മാത്യു എൻവിറോണ്മെന്റ് അഡ്വൈസറി കമ്മിറ്റിയിൽ സേവനം അനുഷ്ഠിച്ചിരുന്നു.

ഡിസ്ട്രിക് മൂന്നിലേയും ഗാർലാൻഡ് സിറ്റിയുടെ എല്ലാ ഡിസ്ട്രിക്ടിലുമുള്ള സീനിയർ സിറ്റിസൺസിന്റേയും പ്രശ്നങ്ങൾ ചർച്ച ചെയ്തു തീരുമാനങ്ങൾ എടുക്കുവാൻ സിറ്റി കൗൺസിലിനെ ഉപദേശിക്കുക എന്നുള്ളതാണ് ഒൻപതു പേരടങ്ങുന്ന കമ്മീഷന്റെ പ്രധാന ദൗത്യം.
