Monday, February 16, 2026

പൊളിയേവിന് തിരിച്ചടി; ആന്റി കോവിഡ് വാക്‌സിൻ മാൻഡേറ്റ് ബിൽ പാസാക്കാതെ ഹൗസ് ഓഫ് കോമൺസ്

പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവിന്റെ പിന്തുണയുള്ള ആന്റി കോവിഡ് വാക്‌സിൻ മാൻഡേറ്റ് ബിൽ പാസാക്കാതെ ഹൗസ് ഓഫ് കോമൺസ്. കോവിഡ് വാക്സിൻ സ്വീകരിക്കാത്ത പൊതുപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തുന്നതിനും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാതെ കാനഡയിലേക്കുളള യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കുന്നത് തടയുന്നതിനുമായി പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ് പിന്തുണച്ച ബില്ലാണ് ഭൂരിപക്ഷം ലഭിക്കാതെ സഭയിൽ പരാജയപ്പെട്ടത്. അഞ്ച് പേജുള്ള ബിൽ പുനപരിശോധനയിൽ 114 നെതിരെ 205 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. കൺസർവേറ്റീവ് പാർട്ടിയുടേതാണ് ബിൽ.

ചൊവ്വാഴ്ച രാത്രി ബില്ല് ചർച്ചയ്ക്ക് വന്നപ്പോൾ പൊളിയേവ് തന്റെ സഹപ്രവർത്തകരോട് ബിൽ പാസാക്കാൻ അഭ്യർത്ഥിച്ചിരുന്നു. തന്റെ പ്രസംഗത്തിൽ, ഈ ബിൽ അവതരിപ്പിക്കുന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും ഭൂരിഭാഗം പ്രവിശ്യാ ഗവൺമെന്റുകളും സൈനിക അവലോകന പരാതി കമ്മീഷന്റെയും നിലപാടിന്റെ പേരിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പൗരന്മാരെ ഭിന്നിപ്പിച്ചുവെന്നും പൊളിയേവ് ആരോപിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!