ടൊറൻ്റോ : ഗ്യാസ്, ഇന്ധന നികുതി നിരക്ക് വെട്ടിക്കുറയ്ക്കൽ 2024 ജൂൺ 30 വരെ നീട്ടുമെന്ന് ഒന്റാരിയോ ഗവൺമെന്റ് പ്രഖ്യാപിച്ചു. 2022 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന ഇന്ധന നികുതി നിരക്ക് വെട്ടിക്കുറയ്ക്കൽ ഇത് രണ്ടാം തവണയാണ് പ്രീമിയർ ഡഗ് ഫോർഡിന്റെ സർക്കാർ നീട്ടുന്നത്.

നിയമം പാസാക്കുന്നതോടെ ഇന്ധനവില ലിറ്ററിന് 5.3 സെന്റ് കുറയും.
