വിക്ടോറിയ : ബ്രിട്ടിഷ് കൊളംബിയയിൽ ഇൻഫ്ലുവൻസ, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് അണുബാധ കേസുകളിൽ വർധന രേഖപ്പെടുത്തുമ്പോൾ കോവിഡ് കേസുകൾ കുറയുന്നതായി പുതിയ ഡാറ്റ സൂചിപ്പിക്കുന്നു.
കോവിഡ് കേസുകൾ, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം, മരണങ്ങൾ എന്നിവയെല്ലാം ഒക്ടോബർ ആദ്യവാരത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും ഇപ്പോൾ കുറഞ്ഞതായി BC സെന്റർ ഫോർ ഡിസീസ് കൺട്രോൾ പറയുന്നു. കഴിഞ്ഞയാഴ്ച കോവിഡ് ബാധിച്ച് 25 മരണങ്ങൾ ഉണ്ടായി. മൂന്നാഴ്ച മുമ്പ് ഇത് 70 ആയിരുന്നു. എന്നാൽ പുതിയതും മുമ്പത്തേതും അടക്കം ആശുപത്രി പ്രവേശനം ഉൾപ്പെടെ കോവിഡ് അണുബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള ആളുകളുടെ എണ്ണം വ്യാഴാഴ്ച വരെ 263 ആയി ഉയർന്നു.

ഇൻഫ്ലുവൻസ എയാണ് ഇൻഫ്ലുവൻസ കേസുകളുടെ വർധനയ്ക്ക് പിന്നിലെന്ന് സിഡിസി പറയുന്നു. ഈ സീസണിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ 96 ശതമാനവും ഇൻഫ്ലുവൻസ എ ആണെന്നും സിഡിസി അറിയിച്ചു. അതേസമയം ആർഎസ്‌വിയുടെ പോസിറ്റീവ് ടെസ്റ്റ് നിരക്കുകളും ഉയർന്നു. പ്രത്യേകിച്ച് കുട്ടികൾക്കിടയിലാണ് പോസിറ്റീവ് നിരക്ക് കൂടുതലെന്നും BC സെന്റർ ഫോർ ഡിസീസ് കൺട്രോൾ റിപ്പോർട്ട് ചെയ്തു.