പ്രവിശ്യയിൽ നിര്ബദ്ധമായി മാസ്ക് ധരിക്കണമെന്നും വാക്‌സിൻ കാർഡ് കാണിക്കണമെന്നും ഉള്ള തീരുമാനം എന്ന് വരെ വേണമെന്നുള്ള കാര്യത്തിൽ പ്രൊവിൻഷ്യൽ ഹെൽത്ത് ഓഫീസർ ഡോ. ബോണി ഹെൻറി വ്യാഴാഴ്ച തീരുമാനമെടുക്കും.
ഹെൻറി ആരോഗ്യമന്ത്രി അഡ്രിയാൻ ഡിക്സിനൊപ്പം പുതുക്കിയ മാർഗനിർദേശം നൽകും. ബ്രിട്ടീഷ് കൊളംബിയക്കാർ കഴിഞ്ഞ വേനൽക്കാലം മുതൽ ഇൻഡോർ, പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുകയും സെപ്റ്റംബർ മുതൽ വാക്സിനേഷൻ തെളിവ് കാണിക്കേണ്ടതായിട്ടുമുണ്ട്.
COVID-19 രോഗികളുടെ എണ്ണത്തിൽ ആശുപത്രികളിൽ ഗണ്യമായ കുറവുണ്ടായതിനാൽ നിലവിലെ നടപടികൾ ലഘൂകരിക്കും. ബ്രിട്ടീഷ് കൊളംബിയയിലെ ചില്ലറ വ്യാപാരികളും റെസ്റ്റോറന്റുകളും മാസ്കിന്റെയും വാക്സിൻ കാർഡിന്റെയും ആവശ്യകത പരിശോധിക്കണമെന്നു ആവശ്യപ്പെട്ടു മുന്നോട്ടു വന്നിരുന്നു.
Updated:
മാസ്കിന്റെയും വാക്സിൻ കാർഡിന്റെയും ആവശ്യകത പരിശോധിക്കുമെന്നു ബ്രിട്ടീഷ് കൊളംബിയ
Advertisement
Stay Connected
Must Read
Related News
