ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഡസ്ട്രീസിലേക്ക് പ്രതിഭശാലികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി സസ്കച്ചുവൻ ഗവണ്മെന്റ്. ഇതിനോടനുബന്ധിച്ചാണ് സസ്കച്ചുവൻ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിന്റെ(എസ്ഐഎന്‍പി) കീഴില്‍ മാര്‍ച്ച് 7ന് പുതിയ ടെക് ടാലന്റ് പാത്ത്വേ ആരംഭിച്ചത്. ഈ മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്.
പുതിയ പോളിസി അനുസരിച്ചു പ്രതിഭാശാലികളായ ടെക്കികളെയും ടെക് സ്ഥാപന ഉടമകളെയും സസ്കച്ചുവനിലേക്ക് ആകര്‍ഷിക്കുകയും കൂടാതെ പെര്‍മനന്റ് റെസിഡന്‍സി ലഭിക്കുവാനും സഹായിക്കും.
ഈ പുതിയ സ്ട്രീം സസ്കച്ചുവനില് നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും കാനഡയ്ക്ക് പുറത്തുനിന്നുള്ളവര്‍ക്കും ഇമിഗ്രേഷന്‍ നടപടികള്‍ എളുപ്പത്തിലാക്കും. സസ്കച്ചുവന്‍ ടെക് ടാലന്റ് പാത്ത്വേയുടെ വിവരങ്ങൾ https://www.saskatchewan.ca/tech-applicants#utm_campaign=q2_2015&utm_medium=short&utm_source=%2Ftech-applicants എന്ന ലിങ്കിൽ ലഭ്യമാണ്.