ഖോവായ് : ത്രിപുരയിൽ വീട്ടമ്മ ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ത്രിപുരയിലെ ഖോവായ് ജില്ലയിലെ രാമചന്ദ്ര ഘട്ട് പ്രദേശത്തെ ഒരു വീട്ടിൽ പൂജാമുറിയുടെ വാതിലിലാണ് വെള്ളിയാഴ്ച രാത്രി രക്തക്കറ പുരണ്ട മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്.
ഖോവായ് ജില്ലയിലെ ഇന്ദിര കോളനിയിൽ താമസിക്കുന്ന റാബി തന്തി (50) ആണ് മരിച്ചത്. പ്രതിയായ ഭാര്യ സാബിത്രി തന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. വാർത്ത പ്രചരിച്ചതിന് പിന്നാലെ പോലീസ് സംഭവസ്ഥലത്തെത്തി പ്രതിയായ വീട്ടമ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഫോറൻസിക് സാമ്പിളുകൾ ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
“അന്വേഷണം നടക്കുകയാണ്, കൊലപാതകത്തിന് പിന്നിലെ ദുരൂഹത ഉടൻ പുറത്തുവരുമെന്നും,” ഖോവായ് ജില്ലയിലെ അഡീഷണൽ പോലീസ് സൂപ്രണ്ട് അമിതാഭ പോൾ പറഞ്ഞു.