Monday, November 10, 2025

യൂറോപ്പിലേക്ക് എണ്ണ വിതരണം ചെയ്യാനുള്ള പദ്ധതി തയ്യാറാക്കുമെന്ന് വിൽക്കിൻസൺ

ഒട്ടാവ : റഷ്യയിൽ നിന്നുള്ള ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിനുള്ള നിരോധനം മറികടക്കാൻ സഹായിക്കുന്നതിന് കാനഡയ്ക്ക് എത്ര അധിക എണ്ണ ഉൽപ്പാദിപ്പിക്കാനും കയറ്റുമതി ചെയ്യാനും കഴിയുമെന്ന് ഉറപ്പാക്കാൻ ഒന്നോ രണ്ടോ ആഴ്‌ചകൾ കഴിയുമെന്ന് പ്രകൃതിവിഭവ മന്ത്രി ജോനാഥൻ വിൽക്കിൻസൺ.

എന്നാൽ പുനരുപയോഗ ഊർജത്തിൽ യൂറോപ്പുമായി കാനഡ പങ്കാളിത്തത്തെക്കുറിച്ചുള്ള ദീർഘകാല സംഭാഷണങ്ങൾ കൂടുതൽ യാഥാർത്ഥ്യവും കൂടുതൽ ലാഭകരവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഊർജ സ്രോതസ്സെന്ന നിലയിൽ റഷ്യയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ യൂറോപ്പിനെ എങ്ങനെ സഹായിക്കാമെന്ന് മനസിലാക്കാൻ വിൽക്കിൻസൺ G7 പങ്കാളികളുമായും ഊർജ്ജ വ്യവസായ എക്സിക്യൂട്ടീവുകളുമായും ബന്ധപ്പെട്ടു.

ഹൂസ്റ്റണിൽ നടന്ന ഒരു ഊർജ്ജ കോൺഫറൻസിൽ അദ്ദേഹം പങ്കെടുത്തു. തുടർന്ന് യു.എസ് ഊർജ സെക്രട്ടറി ജെന്നിഫർ ഗ്രാൻഹോമുമായും വ്യാഴാഴ്ച, G7 ഊർജ്ജ മന്ത്രിമാരുമായി ഊർജ്ജ പ്രതിസന്ധിയെക്കുറിച്ചു ചർച്ചകൾ നടത്തി. ഉക്രെയ്ൻ ഊർജ മന്ത്രിയും ചർച്ചയിൽ പങ്കെടുത്തു.

എന്നാൽ ലോകത്തിലെ നാലാമത്തെ വലിയ എണ്ണ ഉൽപ്പാദക രാജ്യമായിട്ടും യൂറോപ്പിന്റെ അടിയന്തര ഫോസിൽ ഇന്ധന ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ കാനഡയുടെ പങ്ക് പരിമിതമാണ്. കാനഡ പ്രതിദിനം 3.6 ദശലക്ഷം ബാരൽ എണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാൽ അതിന്റെ 97 ശതമാനവും അമേരിക്കയിലേക്കാണ്.

ഈ ആഴ്ച കാനഡയ്ക്ക് പ്രതിദിനം 200,000 ബാരൽ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ കഴിയുമെന്ന് പരിസ്ഥിതി മന്ത്രി സ്റ്റീവൻ ഗിൽബോൾട്ട് അറിയിച്ചു. റഷ്യയിൽ നിന്ന് ലഭിക്കുന്ന എല്ലാ എണ്ണയും മാറ്റിസ്ഥാപിക്കാൻ, യൂറോപ്പിന് പ്രതിദിനം മൂന്ന് ദശലക്ഷം ബാരൽ ആവശ്യമാണ്.

സർക്കാരിന് തിയ പൈപ്പ്ലൈനുകൾ നിർമ്മിക്കാനുള്ള കഴിവില്ലായ്മ കാനഡയിലെ എണ്ണ വ്യവസായത്തെ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ഇപ്പോൾ ആവശ്യമുള്ളപ്പോൾ സഹായിക്കാനാവില്ലെന്നും ഗവൺമെന്റിന്റെ വിമർശകർ വാദിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!