Saturday, November 15, 2025

അബദ്ധത്തിൽ പോലീസിന് പടം മാറിപ്പോയി , യുവതി ആവശ്യപ്പെട്ടത് 220 കോടിയുടെ നഷ്ടപരിഹാരം

ന്യൂയോര്‍ക്ക്: വാണ്ടഡ് പോസ്റ്ററില്‍ തെറ്റായ ഫോട്ടോ നല്‍കി പണി മേടിച്ച്‌ ന്യൂയോര്‍ക്ക് പോലീസ്. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുകയാണ്.

അമേരിക്കയിലെ ഒരു പ്രശസ്‌ത ഇന്‍ഫ്ലുവന്‍സറായ ഇവാ ലോപ്പസിന്റെ ഫോട്ടോയാണ് വാണ്ടഡ് പോസ്റ്ററില്‍ പോലീസ് തെറ്റായി നല്‍കിയത്. പോലീസിനെതിരെ 31 കാരിയായ ഇവ‌ര്‍ 220 കോടിയുടെ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തിരിയ്ക്കുകയാണ്.

2021 ഓഗസ്റ്റില്‍ ഫ്ലോറിഡയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ഇവാ ലോപ്പസിന്റെ ഫോട്ടോ വാണ്ടഡ് പോസ്റ്ററില്‍ വന്നത്. ഒരു വലിയ കവര്‍ച്ച നടത്തിയ സ്ത്രീയുടെ ഫോട്ടോയ്ക്ക് പകരമാണ് ആ സ്ഥാനത്ത് ഇവാ ലോപ്പസിന്റെ ഫോട്ടോ പോലീസ് വച്ചത്.

ഈ പോസ്റ്റര്‍ ആദ്യം കണ്ടപ്പോള്‍ വ്യാജമാണെന്നാണ് താന്‍ കരുതിയതെന്ന് ഇവ‌ര്‍ പറഞ്ഞു. പിന്നീടാണ് പോലീസിന്റെ ഔദ്യേഗിക പോസ്റ്ററാണെന്ന് മനസിലായതെന്ന് ലോപ്പസ് വ്യക്തമാക്കി. അബദ്ധം പറ്റിയത് ശ്രദ്ധയില്‍പ്പെട്ട ഉടനെ പോലീസ് പോസ്റ്റര്‍ നീക്കം ചെയ്തിരുന്നു.

എന്നാല്‍ ഇവായുടെ ചിത്രമുള്ള പോസ്റ്റര്‍ പെട്ടെന്ന് തന്നെ വലിയ രീതിയില്‍ പ്രചരിച്ചു. ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള നിരവധി ബ്ലോഗ് സൈറ്റുകളില്‍ ചിത്രം പങ്ക് വയ്ക്കപ്പെട്ടുവെന്ന് ഇവാ ലോപ്പസ് പറഞ്ഞു.ഇന്‍സ്റ്റഗ്രാമില്‍ 8.4 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള താരമാണ് ഇവാ ലോപ്പസ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!