Sunday, August 31, 2025

ഡ്യുവൽ ക്ലച്ച് ഓട്ടമാറ്റിക് ആൾട്രോസ് വിപണിയിൽ , വില 8.10 ലക്ഷം മുതൽ

പ്രീമിയം ഹാച്ച്‌ബാക്കായ ആള്‍ട്രോസിന്റെ ഇരട്ട ക്ലച് ഓട്ടമാറ്റിക്(ഡി സി എ) വകഭേദം വിപണിയില്‍. 8.10 ലക്ഷം രൂപ മുതല്‍ 9.90 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. പെട്രോള്‍ എന്‍ജിന്‍ മോഡലില്‍ ഡാര്‍ക്ക് എഡിഷനില്‍ അടക്കം ഏഴു വകഭേദങ്ങളില്‍ 6 സ്പീഡ് ഡിസിടി ഗിയര്‍ബോക്സ് ലഭ്യമാണ്.മാനുവല്‍ വകഭേദത്തെക്കാള്‍ ഏകദേശം 1.07 ലക്ഷം രൂപ അധികമാണ് ഡിസിടി മോഡലുകള്‍ക്ക്.

നേരത്തെ ആള്‍ട്രോസ് ഡിസിടിയുടെ ബുക്കിങ് ടാറ്റ മോട്ടോഴ്സ് സ്വീകരിച്ചു തുടങ്ങിയിരുന്നു. 21,000 രൂപ അഡ്വാന്‍സ് നല്‍കി കമ്പനി ഡീലര്‍ഷിപ്പുകളില്‍ കാര്‍ ബുക്ക് ചെയ്യാം. ഈ മാസം മധ്യത്തോടെ ആള്‍ട്രോസിന്റെ ഡി സി എ വകഭേദം കൈമാറുമെന്നാണു ടാറ്റ മോട്ടോഴ്സിന്റെ വാഗ്ദാനം.

ലതററ്റ് സീറ്റ്, ഹര്‍മാന്റെ ഏഴ് ഇഞ്ച് ടച് സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, പിന്‍ സീറ്റ് യാത്രികര്‍ക്ക് എ സി വെന്റ്, ക്രൂസ് കണ്‍ട്രോള്‍, ഓട്ടോ ഹെഡ്‌ലാംപ്, ഐ ആര്‍ എ കണക്റ്റഡ് കാര്‍ ടെക്നോളജി എന്നിവയെല്ലാം സഹിതമാണ് ഈ ‘ആള്‍ട്രോസ്’ എത്തുക.

അജൈല്‍ ലൈറ്റ് ഫ്ലക്സിബിള്‍ അഡ്വാന്‍സ്ഡ്(അഥവാ ആല്‍ഫ) പ്ലാറ്റ്ഫോമില്‍ എത്തിയ ആദ്യ മോഡലായ ആള്‍ട്രോസ് ഇന്ത്യയിലെ പ്രീമിയം ഹാച്ച്‌ബാക്ക് വിഭാഗത്തില്‍ സ്വര്‍ണ നിലവാരം സൃഷ്ടിച്ചെന്നാണു ടാറ്റ മോട്ടോഴ്സിന്റെ അവകാശവാദം. 1.2 ലീറ്റര്‍ റെവൊട്രോണ്‍ പെട്രോള്‍ എന്‍ജിനോടെ എത്തുന്ന ആള്‍ട്രോസിന്റെ മുന്തിയ പതിപ്പുകളായ എക്സ് എം പ്ലസ്, എക്സ് ടി , എക്സ് സെഡ്, എക്സ് സെഡ് (ഒ), എക്സ് സെഡ് പ്ലസ്, ഡാര്‍ക്ക് എഡിഷന്‍ എന്നിവയാണ് ഇരട്ട ക്ലച്ചും ഓട്ടമാറ്റിക് ട്രാന്‍സ്മിഷനും സഹിതം ലഭ്യമാവുക.ഇന്ത്യന്‍ നിരത്തുകളിലും ഡ്രൈവിങ് സാഹചര്യങ്ങളിലും മികച്ച പ്രകടനം ഉറപ്പാക്കാന്‍ ഡി സി എ സാങ്കേതികവിദ്യയുള്ള ആള്‍ട്രോസിലെ വെറ്റ് ക്ലച് ട്രാന്‍സ്മിഷന്‍ സവിശേഷമായി രൂപകല്‍പ്പന ചെയ്തതാണെന്നും ടാറ്റ മോട്ടോഴ്സ് ഉറപ്പു നല്‍കുന്നു. പുതുവര്‍ണമായ ഒപ്പെറ ബ്ലൂവിലും ആള്‍ട്രോസിന്റെ ഡി സി എ പതിപ്പ് വില്‍പനയ്ക്കുണ്ടായും. ഇതിനു പുറമെ ഡാര്‍ക്ക് ശ്രേണിയിലെ ഡൗണ്‍ടൗണ്‍ റെഡ്, ആര്‍ക്കേഡ് ഗ്രേ, അവന്യൂ വൈറ്റ്, ഹാര്‍ബര്‍ ബ്ലൂ നിറങ്ങളിലും ‘ആള്‍ട്രോസ് ഡി സി എ’ ലഭ്യമാവും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!