ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി സബിത തന്‍വാനിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ 22 കാരനായ തുനീഷ്യന്‍ സ്വദേശിയെ കുറ്റം ചുമത്തി ലണ്ടനിലെ ഹൈബറി കോര്‍ണര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
ലണ്ടനിലെ ക്ലെര്‍ക്കന്‍വെല്‍ ഏരിയയിലെ വിദ്യാര്‍ഥികളുടെ താമസസ്ഥലത്താണ് സബിത തന്‍വാനിയുടെ മൃതദേഹം കണ്ടെത്തിയത്. വിദ്യാര്‍ഥിനിയുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് തുനീഷന്യക്കാരനായ മഹര്‍ മറൂഫിനെ അറസ്റ്റ് ചെയ്തത്. 19 കാരി സൈക്കോളജി വിദ്യാര്‍ഥിനയുടെ കൊലപാതകത്തില്‍ സംശയത്തിന്റെ പേരിലാണ് യുവാവിനെ അറസ്റ്റ് ചെയ്തിരുന്നത്. ലണ്ടനിലെ വിറ്റിംഗ്ടണ്‍ ഹോസ്പിറ്റലില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കഴുത്തിനേറ്റ ആഘാതമാണ് സബിത തന്‍വാനിയുടെ മരണകാരണമെന്ന് സ്ഥിരീകരിച്ചതായി മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു.
സ്ഥിരം മേല്‍വിലാസമില്ലാത്ത മഹര്‍ മറൂഫിനെതിരെ (22) ഒരു എമര്‍ജന്‍സി വര്‍ക്കറെ ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ലണ്ടനിലെ ക്ലര്‍കെന്‍വെല്‍ ഏരിയയിലെ അര്‍ബര്‍ ഹൗസ് സ്റ്റുഡന്റ് ഫ് ളാറ്റില്‍ കഴുത്തിനേറ്റ സാരമായ പരിക്കുകളോടെയാണ് ബ്രിട്ടീഷ് പൗരത്വമുള്ള സബിത തന്‍വാനിയെ കണ്ടെത്തിയിരുന്നത്.
Updated:
ലണ്ടനില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയുടെ മരണം, കാമുകനെതിരെ കുറ്റം ചുമത്തി
Advertisement
Stay Connected
Must Read
Related News