ടൊറന്റോ : ടൊറന്റോയിലെ നടപ്പാതയിൽ ഗാർബേജ് ബാഗിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സ്ത്രീയെ പോലീസ് തിരിച്ചറിഞ്ഞു. ടൊറന്റോയിലെ ബ്യൂട്ടി ഡി അമൂർ എന്ന നെയിൽ സ്റ്റുഡിയോയുടെ ഉടമയായ ടിയാൻ ലി ആണ് കൊല്ലപ്പെട്ടത്.
ലെസ്ലി സ്ട്രീറ്റിന് പടിഞ്ഞാറ് ബെർക്ക്ഷയർ അവന്യൂവിലെ ഈസ്റ്റേൺ അവന്യൂവിന്റെ തെക്ക് ഭാഗത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് 1:30 ഓടെയാണ് 46കാരിയായ ടിയാൻ ലിയുടെ ശരീരഅവശിഷ്ടങ്ങൾ ഗാർബേജ് ബാഗിൽ കണ്ടെത്തിയത്.
യുവതിയുടെ ശരീരത്തിൽ വ്യക്തമായ ആഘാതമുണ്ടായിരുന്നെന്നും പോസ്റ്റ്‌മോർട്ടം നടത്തിയതിനെ തുടർന്ന് യുവതിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിതീകരിച്ചതായും പോലീസ് അറിയിച്ചു. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് മകൻ ഡാലസ് ലിയെ അന്വേഷിക്കുന്നതായും പോലീസ് അറിയിച്ചു.
20 വയസുകാരൻ ഡാലസ് ലിയെ സംശയിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു. എന്നാൽ കാർലോ അവന്യൂവിൽ സ്ഥിതി ചെയ്യുന്ന ഡാലസ് ലിയുടെ അപ്പാർട്ട്മെന്റിനുള്ളിൽ നിന്ന് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഡാളസിനെതിരെ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
യുവതിയെ തിരിച്ചു അറിയുന്നതിനായി ചൊവ്വാഴ്ച അവളുടെ നഖങ്ങളുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു.
കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.