തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഫയര്‍ഫോഴ്‌സ് പരിശീലനം നല്‍കിയത് വിവാദമായതിന് പിന്നാലെ മത-രാഷ്ട്രീയ സംഘടനകള്‍ക്ക് പരിശീലനം നല്‍കേണ്ടെന്ന നിര്‍ദ്ദേശവുമായി ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ. സര്‍ക്കാര്‍ അംഗീകൃത സംഘടനകര്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രം പരിശീലനം നല്‍കിയാല്‍ മതിയെന്നും ഇത്തരം പരിശീലന അപേക്ഷകളില്‍ ഉന്നത ഉദ്യേഗസ്ഥരുമായി കൂടിയാലോചന നടത്തണമെന്നും ബി സന്ധ്യ സർക്കുലറിൽ അറിയിച്ചു.
ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്‌നിശമനസേനാംഗങ്ങള്‍ പരിശീലനം നല്‍കിയത് വിവാദമായിരുന്നു. സംഭവത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തി ആഭ്യന്തര സെക്രട്ടറിക്ക് ബി സന്ധ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി എറണാകുളം റീജണല്‍ ഫയര്‍ ഓഫീസര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, ക്ലാസെടുത്ത മൂന്ന് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നടപടിയുണ്ടായേക്കും.
പോപ്പുലര്‍ ഫ്രണ്ട് രൂപീകരിച്ച റെസ്‌ക്യൂ ആന്‍ഡ് റിലീഫ് ടീമിനാണ് അഗ്‌നിശമനസേന പരിശീലനം നല്‍കിയത്. സംഘടന രൂപീകരണത്തിന്റെ ഉദ്ഘാടന ദിവസമായിരുന്നു പരിശീലനം. ഗുരുതരമായ വീഴ്ചയുണ്ടായതായി വിമർശനം ഉയർന്നതോടെയാണ് അന്വേഷണത്തിന് ബി സന്ധ്യ ഉത്തരവിട്ടത്. സംഭവത്തെ വിമര്‍ശിച്ച് ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.