എൻഡിപി നോമിനേഷൻ ലഭിക്കാത്തതിനാൽ നിലവിലെ സെഷന്റെ ശേഷിക്കുന്ന കാലയളവിൽ നിയമസഭയിൽ സ്വതന്ത്രനായി ഇരിക്കുമെന്ന് ബ്രാംപ്ടൺ നോർത്ത് എംപിപി കെവിൻ യാർഡെ.
തന്റെ കുടുംബവുമായുള്ള നീണ്ട ചർച്ചക്കു ശേഷമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തെന്ന് വെള്ളിയാഴ്ച ഒരു ട്വീറ്റിൽ യാർഡ് അറിയിച്ചു. എൻഡിപി സ്ഥാനാർത്ഥിത്വം നഷ്ടപ്പെട്ട് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഈ നീക്കം.
സിറ്റിംഗ് എംപിപിമാർ സ്വന്തം പാർട്ടികൾക്കുള്ളിൽ സ്ഥാനാർഥിത്വത്തിനു വേണ്ടി മത്സരിക്കുന്നത് അപൂർവമാണ്.
2018-ൽ വിജയിച്ച യാർഡ് പീൽ മേഖലയിലെ ആദ്യത്തെ കറുത്തവർഗക്കാരനായ എംപിപിയായിരുന്നു .
യാർഡെയുടെ ഈ തീരുമാനത്തോടെ 124 സീറ്റുകളുള്ള നിയമസഭയിൽ പ്രതിപക്ഷത്തിന്റെ സീറ്റുകളുടെ എണ്ണം 37 ആയി. വരാനിരിക്കുന്ന ജൂണിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ യാർഡെ സ്വതന്ത്രനായി മത്സരിക്കുമോ എന്ന് വ്യക്തമല്ല. സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ മെയ് മൂന്ന് വരെ സമയമുണ്ട്.