Saturday, August 1, 2026

ഇന്‍ഡോറില്‍ മൂന്ന് നില കെട്ടിടത്തിൽ തീപിടുത്തം : 7 പേര്‍ മരിച്ചു; 8 പേര്‍ക്ക് ഗുരുതര പരിക്ക്

Indore fire: 7 killed in three-storey building fire 8 seriously injured

ഇന്‍ഡോർ : ഇൻഡോറിൽ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ച് വന്‍ അപകടം. വിജയ് നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിൽ വിജയ് നഗറിലെ സ്വര്‍ണബാഗ് മൊഹല്ലയിലെ മൂന്ന് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ 7 പേര്‍ മരിക്കുകയും 8 പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി വൈകി കെട്ടിടത്തില്‍ നിന്ന് പുക ഉയരാന്‍ തുടങ്ങിയെന്നും ആളുകള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നതിനു മുന്നേ തന്നെ തീ പടര്‍ന്നു പിടിക്കുകയുമായിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. വിവരം ലഭിച്ചു സ്ഥലത്തെത്തിയ അഗ്നിശമന സേന ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കെട്ടിടത്തിലുണ്ടായിരുന്ന 7 പേര്‍ക്ക് പൊള്ളലേറ്റ് ജീവന്‍ നഷ്ടമായി.

തീപിടിത്തത്തെ കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!