ന്യൂ ഡൽഹി : ഡല്‍ഹി ലെഫ്റ്റണന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രാജിവെച്ചു. വ്യക്തിപരമായി കാരണങ്ങളെ തുടര്‍ന്നാണ് രാജിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നല്‍കിയ രാജിക്കത്തില്‍ അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ 31-ന് ഗവര്‍ണര്‍ പദവില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഡല്‍ഹി ലെഫ്റ്റണന്റ് ഗവര്‍ണര്‍ പദവിക്ക് നിശ്ചിത കാലാവധി ഇല്ലാത്തതിനാല്‍ ചുമതലയൊഴിഞ്ഞിരുന്നില്ല.
2016 ഡിസംബര്‍ 31-ന് ആണ് നജീബ് ജങ്ക് രാജിവെച്ച ഒഴിവില്‍ അനില്‍ ബൈജാല്‍ ചുമതലയേറ്റത്. 1969 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അനില്‍ ബൈജാല്‍. പ്രസാര്‍ ഭാരതി, ഇന്ത്യന്‍ എയര്‍ലൈന്‍സ് അടക്കമുള്ള പൊതുമേഖലാ സ്ഥപനങ്ങളില്‍ ഉന്നത ചുമതലകള്‍ വഹിച്ചിരുന്നു. ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.