ഒട്ടാവ : മോസ്കോയുടെ ഉക്രെയ്ൻ അധിനിവേശത്തിന് മറുപടിയായി റഷ്യൻ കോടീശ്വരന്മാർക്കു മേൽ അധിക ഉപരോധം ഏർപ്പെടുത്തുകയും റഷ്യയിൽ നിന്നുള്ള ആഡംബര വസ്തുക്കളുടെ ഇറക്കുമതിയും കയറ്റുമതിയും നിരോധിക്കുന്നതായി കാനഡ വെള്ളിയാഴ്ച അറിയിച്ചു.
പുതിയ നടപടികൾ റഷ്യൻ പ്രഭുക്കന്മാർ, അവരുടെ കുടുംബാംഗങ്ങൾ, വ്‌ളാഡിമിർ പുടിന്റെ അടുത്ത അനുയായികൾ എന്നിവരുൾപ്പെടെ 14 വ്യക്തികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ഇറക്കുമതി നിരോധനം ലഹരിപാനീയങ്ങൾ, സീഫുഡ്, നോൺ-ഇൻഡസ്ട്രിയൽ വജ്രങ്ങൾ എന്നിവയുൾപ്പെടെയുള്ള റഷ്യൻ ഉൽപ്പന്നങ്ങളെ ലക്ഷ്യമിടുന്നു. അതേസമയം കയറ്റുമതി നിരോധനം ആഡംബര ഉൽപ്പന്നങ്ങളായ പാദരക്ഷകൾ, ആഡംബര വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ ലക്ഷ്യമിടുന്നു.
