Tuesday, April 14, 2026

സ്കാർബറോയിൽ വാഹനമിടിച്ച് സ്ത്രീയും കുട്ടിയും ആശുപത്രിയിൽ

Child, woman in hospital after being struck by vehicle in Scarborough

സ്കാർബറോ : ശനിയാഴ്ച ഉച്ചയ്ക്ക് സ്കാർബറോയിൽ വാഹനമിടിച്ച് ഒരു കുട്ടിയേയും സ്ത്രീയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ടൊറന്റോ പോലീസ് അറിയിച്ചു.

കെന്നഡി റോഡ്, ലോറൻസ് അവന്യൂ ഈസ്റ്റിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ലോനെറ്റൈ സൂപ്പർമാർക്കറ്റിന് മുന്നിൽ രണ്ട് കാൽനടയാത്രക്കാരെ വാഹനം ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എട്ട് വയസ്സുള്ള കുട്ടിയേയും 40 വയസ്സുള്ള സ്ത്രീയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. ഇവരുടെ അവസ്ഥയെക്കുറിച്ചു വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല.

ഡാഷ് ക്യാമറ ദൃശ്യങ്ങളോ വിവരങ്ങളോ ഉള്ളവർ പോലീസുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!