ടൊറന്റോ : നഗരത്തിലുടനീളമുള്ള കാർജാക്കിംഗ് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ടൊറന്റോ പോലീസ് ആരംഭിച്ച “പ്രോജക്റ്റ് സിഗ്സാഗ്” കാർജാക്കർമാരെ ലക്ഷ്യമിട്ടുള്ള ഓപ്പറേഷന്റെ ഭാഗമായി നിരവധി അറസ്റ്റുകൾ ഇന്ന് പ്രഖ്യാപിക്കുമെന്നു ഇൻസ്‌പെക്ടർ റിച്ചാർഡ് ഹാരിസ്.
“പ്രോജക്റ്റ് സിഗ്സാഗ്” ഓപ്പറേഷനിലൂടെ കഴിഞ്ഞ രണ്ട് മാസമായി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
സമീപകാല കാർജാക്കിങ് സംഭവങ്ങളിൽ തോക്കുകളും കത്തികളും പോലുള്ള ആയുധങ്ങൾ ഉൾപ്പെടുന്നതായും പോലീസ് അറിയിച്ചു. മെയിൽ ഒരു രാത്രിയിൽനഗരത്തിൽ ഉടനീളം ആറ് കാർജാക്കിങ് സംഭവങ്ങൾ വരെ ഉണ്ടായി.
ഒരു ഏറ്റുമുട്ടലിൽ ടൊറന്റോ മേപ്പിൾ ലീഫ്സ് താരം മിച്ച് മാർനറുടെ റേഞ്ച് റോവർ എറ്റോബിക്കോക്ക് സിനിമാ തിയേറ്ററിന് പുറത്ത് നിന്നും കാർജാക്കർമാർ മോഷ്ടിച്ചിരുന്നു.
