ഒട്ടാവ : പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഒട്ടാവയിലെ 24 സസെക്സിനു പുറത്തുള്ള ഗേറ്റിൽ ഒരു ടൂർ ബസ് ഇടിച്ചതായി പോലീസ് വക്താവ് അറിയിച്ചു. “ആംഫിബസ്” എന്നറിയപ്പെടുന്ന ബസ് ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് ഗേറ്റിൽ ഇടിച്ചത്.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നു ഒട്ടാവ പാരാമെഡിക്കുകൾ പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്യുകയോ കുറ്റം ചുമത്തുകയോ ചെയ്തിട്ടില്ലെന്ന് ഒട്ടാവ പോലീസ് പറഞ്ഞു.
ആംഫിബസ് ടൂറിലെ പ്രധാന സ്റ്റോപ്പുകളിൽ ഒന്നാണ് സസെക്സ് എന്ന് ലേഡി ഡൈവ് ടൂർസ് ഓപ്പറേറ്റർ പറഞ്ഞു. അപകടസമയത്ത് ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ലെന്നും ഡ്രൈവർക്ക് പരിക്കേറ്റിട്ടില്ലെന്നും ബസ് ഉടമ എറ്റിയെൻ കാമറൂൺ പറഞ്ഞു. എല്ലാ ടൂറുകൾക്കും മുമ്പ് ബസിൽ രാവിലെ പരിശോധന നടത്താറുണ്ടെന്നും കാമറൂൺ പറഞ്ഞു.
