റെജീന : ഇന്ന് ഉച്ചകഴിഞ്ഞ് സസ്കച്ചുവാനിലെ വക്കാവിൽ കത്തിയുമായി ഒരാളെ കണ്ടെത്തിയതായി ആർസിഎംപി റിപ്പോർട്ട്. ജെയിംസ് സ്മിത്ത് ക്രീ നേഷനിലും അടുത്തുള്ള ഗ്രാമത്തിലുമായി നടന്ന കൊലപാതക പാരമ്പരയുമായി ഈ സംഭവത്തിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതിനാൽ സസ്കച്ചുവാനിൽ പുതിയ അടിയന്തര മുന്നറിയിപ്പ് നൽകിയതായി ആർസിഎംപി അറിയിച്ചു.
സസ്കച്ചുവൻ ലൈസൻസ് നമ്പർ ഉള്ള 2008 മോഡൽ 2008 വൈറ്റ് ഷെവർലെ അവലാഞ്ചിലാണ് ഇയാൾ യാത്ര ചെയ്തതെന്ന് പോലീസ് പറയുന്നു. ഫസ്റ്റ് നേഷനിൽ നിന്നും ഏകദേശം 100 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന വക്കാവിൽ നിന്നും ഉച്ചയ്ക്ക് 2.10 ഓടെയാണ് ഈ വാഹനം മോഷണം പോയതെന്നും വാഹനം അവസാനമായി കണ്ടത് സെമിത്തേരി റോഡിലെ വക്കാവിലാണെന്നും പോലീസ് പറഞ്ഞു.
വക്കാവ് പ്രദേശത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ വ്യക്തികളെ സമീപിക്കരുതെന്നും ആർസിഎംപി നിർദ്ദേശിച്ചു. ജെയിംസ് സ്മിത്ത് ക്രീ നേഷൻ കൊലപാതക പാരമ്പരയിലെ പ്രധാന പ്രതിയായ മൈൽസ് സാൻഡേഴ്സണെ തിരയുന്നതിനാൽ ഞായറാഴ്ച മുതൽ സസ്കച്ചുവൻ സിവിൽ എമർജൻസി അലേർട്ടിലാണ്. സംഭവത്തിൽ 11 പേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
മൈൽസ് സാൻഡേഴ്സണെതിരെ മൂന്ന് ഫസ്റ്റ് ഡിഗ്രി കൊലപാതകം, ഒരു കൊലപാതകശ്രമം, ഒരു ബ്രേക്ക് ആൻഡ് എൻറർ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സാൻഡേഴ്സൺ ആറടിയിൽ കൂടുതൽ ഉയരവും 240 പൗണ്ട് ഭാരവുമുള്ളതായി പോലീസ് പറയുന്നു. അയാൾക്കും പരിക്കേറ്റിരിക്കാമെന്നും പക്ഷേ ഇപ്പോഴും സായുധനും അപകടകാരിയുമാണെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
