Thursday, November 19, 2026

ആൾമാറാട്ടം നടത്തി നഴ്‌സായി ജോലി ചെയ്യൽ; യുവതിക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി

Impersonating and working as a nurse; More charges were filed against the woman

വാൻകൂവർ : കാനഡയിലെ നിരവധി ഹെൽത്ത് ക്ലിനിക്കുകളിൽ വ്യാജ നഴ്‌സായി ജോലി ചെയ്ത യുവതിക്കെതിരെ കൂടുതൽ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയതായി അധികൃതർ. വാൻകൂവർ സ്വദേശി ബ്രിജിറ്റ് ക്ലെറോക്സ് (49) ആണ് ആൾമാറാട്ടം നടത്തി ജോലി ചെയ്ത കേസിൽ കൂടുതൽ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നത്.

2020 ജൂലൈ മുതൽ 2021 മെയ് വരെ വാൻകൂവറിൽ നടന്നതായി ആരോപിക്കപ്പെടുന്ന സംഭവങ്ങളിലാണ് ബ്രിജിറ്റ് ക്ലെറോക്‌സിനെതിരെ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നത്. രജിസ്റ്റേർഡ് നഴ്സ് എന്ന പേരിൽ വ്യാജ രേഖകൾ ഉപയോഗിച്ച് ക്ലെറോക്സ് ബ്രിട്ടീഷ് കൊളംബിയയിലെ വനിതാ ആശുപത്രിയിൽ ജോലി ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. വാൻകൂവറിൽ ഇതുവരെ വിചാരണ നേരിട്ടിട്ടില്ലെങ്കിലും, ഒന്റാരിയോയിൽ സമാനമായ ആരോപണങ്ങളിൽ കുറ്റസമ്മതം നടത്തിയതിന് ശേഷം ഈ വർഷമാദ്യം ക്ലെറോക്‌സിനെ ഏഴ് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

2021 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ഫെർട്ടിലിറ്റി ക്ലിനിക്ക്, ഡെന്റൽ ക്ലിനിക്ക്, മെഡിക്കൽ ക്ലിനിക് എന്നിവയിൽ ജോലി നേടുന്നതിനായി ക്ലെറോക്സ് വ്യാജ രേഖകൾ തയ്യാറാക്കിയതായും കുത്തിവയ്‌പ്പുകളും മരുന്നുകളും നൽകുന്ന ചുമതലകൾ നിർവഹിച്ചിരുന്നതായും കോടതി കണ്ടെത്തിയിരുന്നു. രോഗികളെ പരിചരിക്കുന്ന രീതിയെക്കുറിച്ച് ആശങ്ക ഉയർന്നതോടെ ഫെർട്ടിലിറ്റി ക്ലിനിക്കിൽ നിന്നും പുറത്താക്കപ്പെട്ടു. എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുമ്പോൾ തന്നെ മറ്റ് രണ്ട് ക്ലിനിക്കുകളിൽ ജോലി കണ്ടെത്താൻ ക്ലെറോക്സിന് കഴിഞ്ഞതായി കണ്ടെത്തി. തുടർന്ന് ഫെർട്ടിലിറ്റി ക്ലിനിക്കിൽ നിന്നും അവസാന ശമ്പളം വാങ്ങുവാൻ എത്തിയപ്പോഴാണ് ബ്രിജിറ്റ് ക്ലെറോക്സ് അറസ്റ്റിലായത്.

തുടർച്ചയായി തൊഴിൽ കണ്ടെത്താനുള്ള ക്ലെറോക്‌സിന്റെ കഴിവ് ആരോഗ്യ പരിപാലന ക്രമീകരണങ്ങളിലെ നിയമന സമ്പ്രദായങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഒന്നിലധികം പ്രവിശ്യകളിൽ രജിസ്റ്റേർഡ് നഴ്‌റസായി ആൾമാറാട്ടം നടത്തിയതിന് 2010-ൽ ആൽബർട്ടയിലെ രജിസ്‌ട്രേഡ് നഴ്‌സസ് കോളേജും അസോസിയേഷനും ക്ലെറോക്‌സിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. നഴ്‌സായി പ്രാക്ടീസ് ചെയ്യാൻ ക്ലെറോക്‌സിന് യോഗ്യതയില്ലെന്നും കോളേജ് വ്യക്തമാക്കിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!