ഇസ്ലാമാബാദ് : പ്രളയത്തിന് പിന്നാലെ പടര്‍ന്ന പിടിച്ച പകര്‍ച്ചവ്യാധിയില്‍ ഭയന്ന് പാക്കിസ്ഥാന്. തിങ്കളാഴ്ച ഒന്‍പത് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് പകര്‍ച്ചവ്യാധി മൂലം മരണപ്പെട്ടവരുടെ എണ്ണം 318 ആയി ഉയര്‍ന്നു. അതേസമയം 551 കുട്ടികളും 318 സ്ത്രീകളും ഉള്‍പ്പെടെ പ്രളയത്തില്‍ മരണപ്പെട്ടവുടെ എണ്ണം 1559 ആയതായി രാജ്യത്തിന്റെ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു.
തിങ്കളാഴ്ച ഒമ്പത് പേര് ഗ്യാസ്ട്രോഎന്റൈറ്റിസ്, വയറിളക്കം, മലേറിയ എന്നിവ ബാധിച്ച് മരിച്ചതായി പ്രവിശ്യാ സര്‍ക്കാര്‍ അറിയിച്ചു. പ്രളയബാധിത പ്രദേശങ്ങളില്‍ സജ്ജീകരിച്ച മൊബൈല്‍ ആശുപത്രികളില്‍ 72,000-ലധികം രോഗികളാണ് നിലവില്‍ ചികിത്സയിലായിരിക്കുന്നത്. ജൂലൈ 1 മുതല്‍ ഏകദേശം 2.7 ദശലക്ഷത്തിലധികം ആളുകള്‍ ചികിത്സ തേടിയതായി റിപ്പോർട്ടിൽ പറയുന്നു.

മലേറിയ, ഡെങ്കിപ്പനി, വയറിളക്കം, ത്വക്ക് രോഗങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള രോഗങ്ങളാലാണ് ജനങ്ങള്‍ ഇപ്പോള്‍ വലയുന്നത്. പ്രധാനമായും തെക്കന്‍ സിന്ധ് പ്രവിശ്യയിലാണ് പകര്‍ച്ചവ്യാധികള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതെസമയം വിവിധ പ്രദേശങ്ങളില്‍ വെളളമിറങ്ങാന് ഇനിയും
രണ്ട് മുതല്‍ ആറ് മാസം വരെ സമയം എടുത്തേക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
