വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളിലൊന്നായ ലോക് തക് തടാകത്തിലൂടെ ഒഴുകിനടക്കുന്ന ഒരു ദേശീയോദ്യാനമുണ്ട്. സ്ഥിതി ചെയ്യുന്നത്. ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന ലോകത്തിലെ ഒരേയൊരു ദേശീയോദ്യാനമാണ് മണിപ്പൂരിലെ കെയ്ബുള്‍ ലംജാവോ എന്ന ഈ നാഷണല്‍ പാര്‍ക്ക്. മാന്ത്രിക കരകൾ എന്ന വിശേഷണമുള്ള തണ്ണീർത്തട പരിസ്ഥിതി പ്രദേശമാണ് ഇവിടം. സങ്കായി മാനുകളാണ് കെയ്ബുള്‍ ലംജാവോ ദേശീയോദ്യാനത്തിന്‍റെ ഏറ്റവും വലിയ സവിശേഷത.
വംശനാശഭീഷണി നേരിടുന്ന ഈ മാനുകളുടെ സംരക്ഷണാര്‍ത്ഥമാണ് കേവലം ഒരു മൃഗസങ്കേതമായിരുന്ന കെയ്ബുള്‍ ലംജാവോയെ 1977ല്‍ ഒരു ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്.ഇംഫാലിൽ നിന്ന് 53 കിലോമീറ്റർ അകലെയുള്ള ലോക് തക് എന്ന അത്ഭുത തടാകത്തിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. പൊങ്ങിക്കിടക്കുന്ന ദ്വീപ് പോലുള്ള പ്രദേശങ്ങളാൽ സമൃദ്ധമാണ് ഈ തടാകം. ജൈവവസ്തുക്കളുടെയും മണ്ണിന്‍റെയും ഈ ശേഖരങ്ങളിൽ വീട് കെട്ടി താമസിക്കുന്ന പ്രദേശവാസികളും ഇവിടെയുണ്ട്. ഉപജീവനത്തിനായി മത്സ്യബന്ധനത്തെ ആശ്രയിക്കുന്നവരാണ് അവരിലേറെയും.
രാവും പകലും ഏകുന്ന നിറങ്ങളണിഞ്ഞ് കൂടേറുന്ന പക്ഷികളെ യാത്രയാക്കുന്ന ലോക് തക് തടാകത്തിന്‍റെ ആകാശക്കാഴ്ചകളാണ് സഞ്ചാരികൾക്കേറെ പ്രിയങ്കരം.