പാഞ്ഞടുക്കുന്ന ഈ തിരമാല കണ്ട് ഓടിപ്പോകാൻ വരട്ടെ. ഒന്ന് കൂടി സൂക്ഷിച്ച് നോക്കിയിട്ട് മതി ഓട്ടമൊക്കെ. പറഞ്ഞുവരുന്നത് ഓസ്ട്രേലിയയിലെ വേവ് റോക്കിനെപ്പറ്റിയാണ്.

പെർത്തിൽ നിന്ന് 340 കിലോമീറ്റർ കിഴക്ക് മാറിയാണ് പൃകൃതിയൊരുക്കിയ ഈ അത്ഭുതക്കാഴ്ച. 14 മീറ്റർ ഉയരവും 110 മീറ്റർ നീളവുമുണ്ട് ഈ കൂറ്റൻ പാറകൾക്ക്. പ്രഭാതവും പ്രദോഷവുമെല്ലാം വെവ്വേറെ വർണങ്ങളിൽ ആറാടിയാണ് പാറകളുടെ നിൽപ്.

നൂറ്റാണ്ടുകളായി ധാതുക്കളുടെ പ്രവർത്തനഫലമായി ലഭിച്ച മഞ്ഞയും ചുവപ്പും ചാരയും നിറങ്ങൾ തന്നെയാണ് ഈ പാറകളുടെ പ്രധാനാകർഷണവും. ഒന്നും രണ്ടുമല്ല ആയിരക്കണക്കിന് വർഷങ്ങളെടുത്തു ഈ പാറകൾ തിരമാലകളുടെ രൂപത്തിലേക്കെത്താൻ. ഇനിയും കാലത്തിനൊപ്പം കോലം മാറുമോ എന്നത് കണ്ടറിയണം.