വിൻഡ്സർ : ഇന്നലെ രാത്രി അംബാസഡർ പാലത്തിന് മുകളിൽ ഒരു വാഹനത്തിൽ നിന്നും സംശയാസ്പദമായി പാക്കറ്റ് കണ്ടെത്തിയതിനെ തുടർന്ന് മണിക്കൂറുകളോളം അടച്ചിട്ടിരുന്ന പാലം വീണ്ടും തുറന്നു. വിൻഡ്സർ പോലീസ് ആദ്യം രാത്രി 9 മണിയോടെയാണ് ഷട്ട്ഡൗൺ സംബന്ധിച്ച് ട്വീറ്റ് ചെയ്തത്.

പാക്കറ്റ് പരിശോധിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി. യുഎസിലേക്ക് പോകുന്ന ട്രക്കുകൾക്കും മറ്റു വാഹനങ്ങൾക്കും കാലതാമസം വരുന്നില്ലെന്നും കാനഡയിലേക്ക് പ്രവേശിക്കുന്ന പാതയിലാണ് തടസമെന്നും പോലീസ് വ്യക്തമാക്കി.
