Thursday, October 22, 2026

സൈനിക താവളത്തിലെ തീപിടിത്തം: 27 സൈനികര്‍ ആശുപത്രിയില്‍, 13 പേരുടെ നില ഗുരുതരം

ആല്‍ബര്‍ട്ട: വെയ്ന്റൈറ്റ് സൈനിക താവളത്തിലുണ്ടായ തീപിടുത്തത്തില്‍ പരിക്കേറ്റ 33 പേരില്‍ 27 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണെന്ന് ആല്‍ബര്‍ട്ട പ്രീമിയര്‍ ഡാനിയല്‍ സ്മിത്ത്. ഇതില്‍ 13 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ഗുരുതരമായി പരുക്കേറ്റ സൈനികരില്‍ മൂന്നുപേര്‍ ഒന്റാരിയോയില്‍ നിന്നുള്ളവരാണ്. ഇവരുടെ ആരോഗ്യാവസ്ഥ ആശങ്കാജനകമായതിനെ തുടര്‍ന്ന് ആല്‍ബര്‍ട്ടയിലെ മെഡിക്കല്‍ ടീമിനെ സഹായിക്കാനായി ഒന്റാരിയോയില്‍ നിന്ന് 19 ബേണ്‍ നഴ്‌സുമാരെയും 5 ഓപ്പറേറ്റിങ് റൂം നഴ്‌സുമാരെയും അയച്ചിട്ടുണ്ടെന്ന് ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്മിത്ത് അറിയിച്ചു.

ദാരുണമായ തീപിടുത്തത്തില്‍ സൈനികരുടെ ശരീരത്തില്‍ 30 ശതമാനം മുതല്‍ 80 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ടെന്ന് ഡാനിയല്‍ സ്മിത്ത് വ്യക്തമാക്കി. ഓരോ രോഗിയുടെയും മുറിവുകളിലെ ഡ്രസ്സിങ് മാറ്റാന്‍ മാത്രം ഏകദേശം രണ്ടു മണിക്കൂറോളം സമയമെടുക്കുന്നുണ്ടെന്നും, ഒന്റാരിയോയില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തിന്റെ സഹായം ഇത്തരം ഘട്ടങ്ങളില്‍ വലിയ ആശ്വാസമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ശനിയാഴ്ച കനേഡിയന്‍ ഫോഴ്‌സസ് ബേസ് (CFB) വെയ്ന്റൈറ്റിലുണ്ടായ തീപിടുത്തത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സര്‍ജന്മാരും നഴ്‌സുമാരുമടങ്ങുന്ന 27 അംഗ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘത്തെ ആല്‍ബര്‍ട്ടയിലേക്ക് അയച്ചതായി ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡും എക്‌സിലൂടെ (X) സ്ഥിരീകരിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ കനേഡിയന്‍ ജനത ഒന്നിച്ച് നില്‍ക്കുമെന്നും ആ തത്വമാണ് തങ്ങള്‍ ഇവിടെ നടപ്പിലാക്കുന്നതെന്നും ഡഗ് ഫോര്‍ഡ് പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!