Friday, May 15, 2026

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനാക്; രാജ്യത്തെ ഉടന്‍ അഭിസംബോധന ചെയ്യും

Rishi Sunak as British Prime Minister; Will address the nation soon

ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനാക് അധികാരമേറ്റു. ബക്കിങ്ഹാം കൊട്ടാരത്തിലെത്തിയ സുനകിനെ ചാള്‍സ് മൂന്നാമന്‍ രാജാവ് പ്രധാനമന്ത്രിയായി നിയമിച്ചു. ഇതോടെ ഇന്ത്യന്‍ വംശജനായ ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി റിഷി സുനാക്.

ബക്കിങ്ഹാം കൊട്ടാരത്തിന്റെ 1844ാം മുറിയില്‍ വച്ചായിരുന്നു ചടങ്ങ്. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ലിസ് ട്രസ് കൊട്ടാരത്തിലെത്തി രാജാവിന് രാജിക്കത്ത് കൈമാറിയിരുന്നു. തുടര്‍ന്ന് പ്രാദേശിക സമയം 10.15ന് ഡൗണിങ് സ്ട്രീറ്റിലെ വസതിക്കു മുന്നില്‍ വിടവാങ്ങല്‍ സ്റ്റേറ്റ്‌മെന്റ് നടത്തി.

ബക്കിങ്ഹാം പാലസില്‍നിന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ വസതിയിലെത്തി 11:35 ന് ഋഷി സുനക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് ശേഷം കാബിനറ്റ് അംഗങ്ങളുടെ നിയമനവും ഉണ്ടാവും. ധനം, വിദേശകാര്യം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളിലാണ് നിയമനം.

ബ്രിട്ടനിലെ സാമ്പത്തിക അസ്ഥിരതയ്ക്ക് പരിഹാരം, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ഒരുമിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഋഷി നമ്പര്‍ 10 ഡൗണിങ് സ്ട്രീറ്റിലെ നായകനായെത്തുന്നത്. 2024 ഡിസംബറില്‍ അടുത്ത പൊതുതിരഞ്ഞെടുപ്പുവരെ ബ്രിട്ടനെ ഋഷി നയിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!