Saturday, October 24, 2026

കാണാതായ ഇന്തോനേഷ്യന്‍ യുവതിയുടെ മൃതദേഹം പെരുമ്പാമ്പിന്റെ വയറ്റില്‍ കണ്ടെത്തി

Missing Indonesian woman's body found in python's stomach

ഇന്തോനേഷ്യയിലെ ജാംബി പ്രവിശ്യയിലെ ലെംബ ഗജ ഗ്രാമത്തില്‍ നിന്നും കാണാതായ 54 കാരിയായ ഇന്തോനേഷ്യന്‍ സ്ത്രീയെ പെരുമ്പാമ്പിന്റെ വയറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റബ്ബര്‍ തോട്ടത്തില്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തുന്ന സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവാണ് ഭാര്യ ജഹ്‌റയെ കാണാനില്ലെന്ന പരാതി നല്‍കിയത്.

പരാതിയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലില്‍ ഏഴ് മീറ്ററോളം നീളമുള്ള പാമ്പിനെ കണ്ടെത്തുകയും ഉടന്‍ പിടികൂടുകയും ചെയ്തു. പാമ്പിനെ വെട്ടിതുറന്നപ്പോള്‍ കാണാതായ ജഹ്‌റയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. റബ്ബര്‍ തോട്ടങ്ങളില്‍ നിന്ന് ആളുകളെ കാണാതാവുന്ന നിരവധി റിപ്പോര്‍ട്ടുകളുണ്ടെന്ന് പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

പെരുമ്പാമ്പിന്റെ ഏറ്റവും വലിയ ഇനമായ റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പുകളാണ് മാംസഭുക്കള്‍. ടൊറന്റോ മൃഗശാലയുടെ അഭിപ്രായത്തില്‍, പാമ്പിന്റെ ശരീരത്തേക്കാള്‍ വലുപ്പം കൂടുതലാണെങ്കില്‍പ്പോലും ഇവയ്ക്ക് ഇരയെ മുഴുവന്‍ വിഴുങ്ങാന്‍ കഴിയും.

രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും നീളം കൂടിയ റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പ് 10 മീറ്ററും ഭാരമേറിയ പെരുമ്പാമ്പിന് 158 കിലോഗ്രാം ഭാരവും ഉണ്ടാവും. പെരുമ്പാമ്പുകള്‍ കൂടുതലും പന്നി, മാനുകള്‍, കുരങ്ങുകള്‍ എന്നിവയെ ഭക്ഷിക്കുന്നുണ്ടെങ്കിലും മനുഷ്യരെ വേട്ടയാടുന്നത് അപൂര്‍വ സംഭവമാണ്.

2018-ല്‍ ഇന്തോനേഷ്യയിലെ തെക്കുകിഴക്കന്‍ സുലവേസി പ്രവിശ്യയില്‍ 54 കാരിയായ ഒരു സ്ത്രീ തന്റെ പച്ചക്കറിത്തോട്ടം പരിശോധിക്കുന്നതിനിടെ 7 മീറ്റര്‍ നീളമുള്ള പെരുമ്പാമ്പ് വിഴുങ്ങി. പടിഞ്ഞാറന്‍ സുലവേസി പ്രവിശ്യയിലെ അതേ ദ്വീപില്‍, പാം ഓയില്‍ വിളകളില്‍ ജോലി ചെയ്യുന്നതിനിടെ 25 വയസ്സുള്ള ഒരു മനുഷ്യനെ മുഴുവനായി വിഴുങ്ങി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!