Tuesday, May 26, 2026

പുതിയ സർവ്വേയിൽ ട്രൂഡോയ്ക്കും പൊലിവറെയ്ക്കും തുല്യ പിന്തുണ

Trudeau, Poilievre and a standstill battle for momentum

ഒട്ടാവ: അടുത്തിടെ നടന്ന സർവേകളിലെല്ലാം ഏതെങ്കിലും പാർട്ടിക്ക് എല്ലാക്കുറിയും നേരിയ മുൻതൂക്കം ലഭിക്കാറുണ്ട്. എന്നാൽ ഇക്കുറി പതിവിന് വിരുദ്ധമായി ലിബറലുകളും കൺസർവേറ്റീവുകളും നേടിയത് തുല്യ പിന്തുണയാണ്. ആളുകളുടെ വോട്ടുകൾ ഇരു പാർട്ടിക്കും തുല്യമായി വിഭജിക്കപ്പെട്ടതായി ദേശീയ സർവേകൾ വെളിപ്പെടുത്തുന്നു. എന്നിരുന്നാലും, പ്രധാന പോരാട്ട വേദിയായ ഒന്‍റാരിയോയിൽ, മാറ്റത്തിന്‍റെ ചില സൂചനകളുണ്ട്.

വർധിച്ച് വരുന്ന ജീവിതച്ചെലവിനും പലിശനിരക്കിലെ വർദ്ധനവിനും കാരണക്കാരായി ലിബറലുകളെ കുറ്റപ്പെടുത്തുമ്പോൾ, ഊർജ്ജസ്വലരായ കൺസർവേറ്റീവുകൾക്ക് ചുക്കാൻ പിടിക്കുന്നത് ഒരു പുതിയ നേതാവാണ് എന്നതാണ്.എന്നിരുന്നാലും, രണ്ട് പുതിയ സർവേകളും ലിബറലുകളും കൺസർവേറ്റീവുകളും തുല്യനിലയിൽ ആണെന്ന് പറയുന്നു.

ഫലങ്ങൾ പരിശോധിക്കാം:

റെഡി സ്റ്റഡി: ആദ്യം നടത്തിയ സർവേയിൽ ലിബറലുകളെക്കാൾ കൺസർവേറ്റീവുകൾക്ക് നാല് പോയിന്‍റ് ലീഡ് രേഖപ്പെടുത്തിയിട്ടുണ്ട്. ലിബറലുകൾ 31 ശതമാനവും കൺസർവേറ്റീവുകൾ 35 ശതമാനവും ആയിരുന്നു ആദ്യ ഫലത്തിൽ. എൻഡിപി (19 ശതമാനം), ബ്ലോക്ക് ക്യൂബെക്കോയിസ് (8 ശതമാനം) എന്നിങ്ങനെയുമായി സർവ്വേ വോട്ടിംഗ് നിൽക്കുന്നു. പ്രധാനമന്ത്രിയായി ആരെയാണ് ഇഷ്ടപ്പെടുന്നതെന്ന് ചോദിച്ചപ്പോൾ, പ്രതികരിച്ചവരിൽ ഒരു വിഭാഗം ആളുകൾ ജസ്റ്റിൻ ട്രൂഡോയെ (30 ശതമാനം) തിരഞ്ഞെടുത്തു. എന്നിരുന്നാലും ആറ് പോയിന്‍റ് വ്യത്യാസത്തിൽ പിയറി പൊലിവറെയും ( 24 ശതമാനം) ഉണ്ട്.

ഇഷ്ടപ്പെടാനുള്ള ഘടകങ്ങൾ

ലിബറലുകളെക്കാൾ കൺസർവേറ്റീവുകൾ 3 ശതമാനം വരെ മുന്നിലാണ്. പോൾസ്റ്റർമാർ ഓരോ നേതാവിന്റെയും മതിപ്പ് അളക്കുമ്പോൾ, മൈനസ്-16 എന്ന നെറ്റ് റേറ്റിംഗാണ് ട്രൂഡോയ്ക്ക് ലഭിച്ചത്. അതേസമയം പൊലിവറെയ്ക്ക് -6 ആണ് ജനങ്ങൾ നൽകുന്ന മതിപ്പ്. ട്രൂഡോയ്ക്ക് 33 ശതമാനം പോസിറ്റീവ് വശങ്ങളുള്ളതായും പൊലിവറെയ്ക്കിത് 29 ശതമാനമുള്ളതായും ജനം വിലയിരുത്തുന്നു. ജഗ്മീത് സിംഗിന്‍റെ സ്ഥാനം -4ൽ ആണ്.

2021-ൽ, ലിബറലുകൾ 4.4-പോയിന്റ് മാർജിനിൽ ആണ് കൺസർവേറ്റീവിനെ തോൽപ്പിച്ചത്. ഇത് ഒന്‍റാരിയോയിൽ ലിബറലുകൾക്ക് 41 സീറ്റുകളുടെ മുൻതൂക്കം നൽകി. ഏറ്റവും പുതിയ സർവേകൾ പ്രവിശ്യയിൽ കൺസർവേറ്റീവുകൾക്ക് പിന്തുണ വർദ്ധിക്കുന്നതായി സൂചിപ്പിക്കുന്നു. ഇത് പാർട്ടികൾ തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കും.

സാരം

പുതിയ സർവ്വേ പ്രകാരം ഒരു പാർട്ടിക്കും വലിയ പിന്തുണ അവകാശപ്പെടാൻ കഴിയില്ല. കാനഡ മാന്ദ്യത്തിലേക്ക് നീങ്ങുമ്പോൾ, ഫെഡറൽ ചെലവുകൾ മന്ദഗതിയിലാക്കുമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് പറഞ്ഞിരുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!