ഓട്ടവ: മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒക്ടോബറിലെ ഭവന വില്‍പ്പന 10.6% കുറഞ്ഞതായി കനേഡിയന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന് (CREA). എന്നാല്‍, സെപ്റ്റംബറിനെ അപേക്ഷിച്ച് 0.3% വര്‍ധന രേഖപ്പെടുത്തിയതായും ഏജന്‍സി അറിയിച്ചു. കഴിഞ്ഞ മാസം ആകെ 37,827 വീടുകളാണ് വിറ്റഴിഞ്ഞത്. 2025 ഒക്ടോബറിനെ അപേക്ഷിച്ച് ഇത് 10.6 ശതമാനം കുറവാണ്. അതേസമയം, സീസണല്‍ മാറ്റങ്ങള്‍ ക്രമീകരിച്ച കണക്കുകള്‍ പ്രകാരം സെപ്റ്റംബറിനെ അപേക്ഷിച്ച് വില്‍പ്പനയില്‍ 0.3 ശതമാനം നേരിയ വര്‍ധനയുണ്ടായിട്ടുണ്ട്.
രാജ്യത്തെ ശരാശരി ഭവന വില മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.6 ശതമാനം കുറഞ്ഞ് 6,78,584 ഡോളറിലെത്തി. വില്‍പ്പനയ്ക്കായി പുതുതായി ലിസ്റ്റ് ചെയ്ത വീടുകളുടെ എണ്ണം വാര്‍ഷികാടിസ്ഥാനത്തില്‍ 5.5 ശതമാനം കുറഞ്ഞ് 75,814 ആയി. എന്നാല്‍ മുന്‍ മാസത്തെ അപേക്ഷിച്ച് പുതിയ ലിസ്റ്റിംഗുകളില്‍ 0.8 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്നും ഇത് വില്പ്പനയേക്കാള് ഉയര്‍ന്ന നിരക്കിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒക്ടോബര്‍ അവസാനത്തോടെ പലിശനിരക്കുകള്‍ ഉയര്‍ന്നിട്ടും വേനല്‍ക്കാലത്ത് നിന്ന് ശരത്കാലത്തിലേക്ക് കടക്കുമ്പോള്‍ ഭവന വിപണിയില്‍ നേരിയ മാന്ദ്യം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് സി.ആര്.ഇ.എ (CREA) ചെയര്‍ ഗാരി ഭൗറ (Garry Bhaura) പറഞ്ഞു.
