Thursday, November 19, 2026

ഒട്ടാവയിലെ ലിറ്റിൽ ഇറ്റലിയിൽ തീപിടിത്തം; 40 പേരെ മാറ്റിപ്പാർപ്പിച്ചു

Fire at Little Italy in Ottawa; 40 people were relocated

ഒട്ടാവയിലെ ലിറ്റിൽ ഇറ്റലി പരിസരത്തുള്ള ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് ഉണ്ടായ തീപിടിത്തത്തെ തുടർന്ന് പുക ശ്വസിച്ച് അഞ്ച് മുതിർന്നവരെയും ഒരു കുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രെസ്റ്റൺ സ്ട്രീറ്റിന് സമീപമുള്ള ഗ്ലാഡ്‌സ്റ്റോൺ അവന്യൂവിലെ ഒരു അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ തീപിടിത്തം ഉണ്ടായതെന്ന് എമർജൻസി ജീവനക്കാർ അറിയിച്ചു. അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ ആറാം നിലയിലുണ്ടായ തീപിടിത്തത്തിൽ 40 പേരെ മാറ്റിപ്പാർപ്പിച്ചു.

അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും നിലകളിൽ കനത്ത പുക ഉയരുന്നതായി സ്ഥിരീകരിച്ചു. കെട്ടിടത്തിന്റെ ഇടനാഴികളിൽ പുക നിറഞ്ഞതിനാൽ ഫയർഫോഴ്‌സ് ഒന്നിലധികം ആളുകളെ അവരുടെ ബാൽക്കണിയിൽ നിന്ന് രക്ഷിച്ചതായി ഒട്ടാവ അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ ഫാൻ ഉപയോഗിച്ചാണ് തീപിടിത്തത്തിൽ നിന്നുള്ള പുക ഒഴിവാക്കിയത്.

ആറാം നിലയിലെ ഇടനാഴിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും ഒട്ടാവ അഗ്നിശമന അറിയിച്ചു.

പാരാമെഡിക്കുകൾ സ്ഥലത്തെത്തി ഒമ്പത് പേരെ പരിശോധിച്ചു. പുക ശ്വസിച്ചതിനെ തുടർന്ന് അഞ്ച് മുതിർന്നവരെയും ഒരു കുട്ടിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഒട്ടാവ പാരാമെഡിക് സർവീസ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!