Sunday, March 22, 2026

വിന്നിപെഗിൽ റെസിഡൻഷ്യൽ പാർക്കിംഗ് നിരോധനം പിൻവലിച്ചു

Residential parking ban lifted in Winnipeg

വിന്നിപെഗ് : സിറ്റിയിൽ മഞ്ഞ് നീക്കം ചെയ്യുന്നതിനായി ഏർപ്പെടുത്തിയ റെസിഡൻഷ്യൽ പാർക്കിംഗ് നിരോധനം പിൻവലിച്ചതായി സിറ്റി അധികൃതർ അറിയിച്ചു.

റെസിഡെൻഷ്യൽ സ്ട്രീറ്റുകൾ മഞ്ഞു നീക്കി വൃത്തിയാക്കുന്നതിന്റെ ഭാഗമായാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് വിന്നിപെഗ് സിറ്റി അറിയിച്ചു. എന്നാൽ, ആന്വൽ വിന്റർ റൂട്ട് പാർക്കിംഗ് നിരോധനം ഇന്നലെ രാവിലെ മുതൽ ആരംഭിച്ചു. ദിവസവും പുലർച്ചെ 2 മുതൽ രാവിലെ 7 വരെ ആന്വൽ വിന്റർ റൂട്ട് പാർക്കിംഗ് നിരോധനം പ്രാബല്യത്തിൽ തുടരും.

സ്ട്രീറ്റിൽ മഞ്ഞ് നീക്കം ചെയ്യൽ പ്രവർത്തനം നടന്നില്ലെങ്കിൽ 311 എന്ന നമ്പറിൽ വിളിച്ചോ നഗരത്തിന്റെ വെബ്‌സൈറ്റിലെ ഒരു ഫോം മുഖേന ഓൺലൈൻ ഫോം ഉപയോഗിച്ച് റിപ്പോർട്ട് ചെയ്യാം. മഞ്ഞ് നീക്കം ചെയ്യൽ പ്രവർത്തനത്തിൽ വിന്നിപെഗ് സിറ്റി 300 ഓളം ഉപകരണങ്ങൾ ഉപയോഗിക്കും. ഡ്രൈവർമാരോട് നിബന്ധനകൾക്ക് വിധേയമായി വാഹനമോടിക്കാനും ഉപകരണങ്ങൾക്ക് സമീപം വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കാനും സിറ്റി അധികൃതർ ആവശ്യപ്പെട്ടു. ശൈത്യകാലത്ത് ഉടനീളം താൽക്കാലിക നോ പാർക്കിംഗ് അടയാളങ്ങൾ ശ്രദ്ധിക്കണമെന്നും വിന്നിപെഗ്ഗ്‌ സിറ്റി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!