കനേഡിയൻ ബോർഡർ ക്രോസിംഗുകളിൽ നിലവിലുള്ള ബാക്ക്‌ലോഗ് പ്രശ്‌നങ്ങൾ ലഘൂകരിക്കുന്നതിന്, രണ്ട് Nexus, Free and Secure Trade (FAST) എൻറോൾമെന്റ് സെന്ററുകൾ വീണ്ടും തുറന്നതായി ഫെഡറൽ ഉദ്യോഗസ്ഥർ അറിയിച്ചു.
പാൻഡെമിക് ആരംഭിച്ചതിന് ശേഷം കാനഡയിൽ ആദ്യമായാണ് നെക്‌സസ്, ഫാസ്റ്റ് ഓഫീസുകൾ തുറക്കുന്നതെന്നും ഭാവിയിൽ കൂടുതൽ ഓഫീസുകൾ തുറക്കുമെന്നും ഫെഡറൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതിർത്തി ക്ലിയറൻസ് പ്രക്രിയ വേഗത്തിലാക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന Nexus പ്രോഗ്രം ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്നവർക്ക് സമയം ലാഭിക്കാനും, ദൈർഘ്യമേറിയ ലൈനപ്പുകൾ ഒഴിവാക്കാനും, പ്രധാന വിമാനത്താവളങ്ങളിൽ കിയോസ്‌കുകളുടെയും ഇഗേറ്റുകളുടെയും വേഗത്തിലുള്ള പ്രോസസ്സിംഗ് എന്നിവയ്ക്കും ഉപയോഗിക്കുന്നു.
ഈ രണ്ട് കനേഡിയൻ സെന്ററുകളും വീണ്ടും തുറക്കുന്നത് ദൈർഘ്യമേറിയ Nexus, ഫാസ്റ്റ് ബാക്ക്‌ലോഗ് എന്നിവ പരിഹരിക്കുന്നതിനുള്ള ഒരു വലിയ പദ്ധതിയുടെ ആദ്യ ഘട്ടമാണ്, കൂടാതെ Nexus പ്രീ-അപ്രൂവലിനായുള്ള ഇന്റർവ്യൂ അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള അപേക്ഷകർക്ക് ലഭ്യത വർദ്ധിപ്പിക്കുമെന്ന് കാനഡ ബോർഡർ സർവീസ് ഏജൻസി പറയുന്നു.
അപേക്ഷകർക്ക് യുഎസിലെ എൻറോൾമെന്റ് സെന്ററുകളിൽ ഘട്ടം ഘട്ടമായുള്ള പ്രോസസ്സ് പൂർത്തിയാക്കാനും പൂർണ്ണമായ അഭിമുഖങ്ങൾ ഷെഡ്യൂൾ ചെയ്യാനും അവസരമുണ്ട്. നിലവിൽ കാനഡയിൽ തുറന്നിരിക്കുന്ന രണ്ട് കേന്ദ്രങ്ങൾക്ക് സമീപം താമസിക്കാത്തവർക്ക് ഇത് ഒരു മുൻഗണനാ ഓപ്ഷനായിരിക്കാം.
കൂടാതെ Nexus പ്രോഗ്രാമിൽ ഇതിനകം അംഗങ്ങളായിട്ടുള്ളവർക്കും ഒരു അഭിമുഖത്തിനായി കാത്തിരിക്കുന്നവർക്കും അവരുടെ യാത്രാ ആനുകൂല്യങ്ങൾ അഞ്ച് വർഷം വരെ നിലനിർത്തുന്നതിന് അതിന്റെ കാലഹരണ തീയതിക്ക് മുമ്പായി അവരുടെ അംഗത്വം പുതുക്കാവുന്നതാണ്.
