ക്യൂബെക്കിൽ ശീതകാല കൊടുങ്കാറ്റ് വീശിയടിച്ച് അഞ്ച് ദിവസത്തിന് ശേഷവും 21,000-ലധികം ഉപഭോക്താക്കൾക്ക് ഇപ്പോഴും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ലെന്ന് ഹൈഡ്രോ-ക്യുബെക്ക് സിഇഒ സോഫി ബ്രോച്ചു അറിയിച്ചു. എന്നാൽ, ഡിസംബർ 23-ലെ കൊടുങ്കാറ്റിനുശേഷം വൈദ്യുതിയില്ലാത്ത ഭൂരിഭാഗം വീടുകളിലും ബുധനാഴ്ചയോടെ വൈദ്യുതി തിരികെ ലഭിക്കുമെന്ന് ക്രൗൺ കോർപ്പറേഷൻ ഈ ആഴ്ച ആദ്യം അറിയിച്ചിരുന്നു.
വിദൂര സ്ഥലങ്ങളിൽ നിരവധി തടസ്സങ്ങൾ ഉള്ളതിനാൽ എല്ലാവർക്കും എപ്പോൾ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് കൃത്യമായ ടൈംലൈൻ നൽകാൻ തനിക്ക് കഴിയില്ലെന്ന് ഹൈഡ്രോ-ക്യുബെക്കിന്റെ മേധാവി പറഞ്ഞു. ക്യൂബെക് സിറ്റി ഏരിയ, സഗുനെ-ലാക്-സെന്റ്-ജീൻ, കോട്ട്-നോർഡ് എന്നിവയാണ് വൈദ്യുതിയില്ലാത്ത ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള പ്രദേശങ്ങൾ.
കൂടുതൽ സങ്കീർണ്ണമായ പ്രദേശങ്ങളിൽ അടിയന്തിര നടപടികളിലൂടെ വൈദ്യുതി പുനഃസ്ഥാപിക്കുമെന്നും അവർ വ്യക്തമാക്കി. ജീവനക്കാരുടെ ജോലി പൂർത്തിയാക്കാൻ സ്നോമൊബൈലുകളും സ്നോഷൂകളും ഉപയോഗിക്കുന്നു.