കഴിഞ്ഞയാഴ്ച രണ്ട് മുതിർന്നവരും രണ്ട് കുട്ടികളും മരിച്ച ഹാമിൽട്ടൺ ടൗൺ ഹൗസ് തീപിടുത്തത്തെക്കുറിച്ച് ഇന്ന് ഉച്ചതിരിഞ്ഞ് ഒരു അപ്‌ഡേറ്റ് നൽകുമെന്ന് അഗ്നിശമന ഉദ്യോഗസ്ഥർ.
ഡിസംബർ 29-ന് ഡെർബി സ്ട്രീറ്റിൽ, റൈമൽ റോഡ് ഈസ്റ്റ്, അപ്പർ ഗേജ് അവന്യൂ ഭാഗത്താണ് തീപിടുത്തം ഉണ്ടായത്.
വീടിന്റെ മുന്നിലും പിന്നിലും കനത്ത പുകയും തീയും പടരുകയായിരുന്നു. ഇവിടെ എത്തിയപ്പോൾ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ കണ്ടത് മുകൾ നിലകളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ്.
വീടിന്റെ രണ്ടാം നിലയിൽ നിന്ന് നാല് പേരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റ് രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീ അണച്ചതിന് ശേഷം വീട്ടിനുള്ളിൽ നിന്ന് ചത്ത വളർത്തുമുയലുകളെയും കണ്ടെത്തി.
ഒന്നാം നിലയുടെ പിൻഭാഗത്ത് നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നതെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. വീടിനുള്ളിൽ പ്രവർത്തിക്കുന്ന സ്മോക് അലാറങ്ങൾ ഇല്ലായിരുന്നു.
ഒന്റാറിയോ ഫയർ മാർഷൽ ജോൺ പെഗ്ഗും ഹാമിൽട്ടൺ ഫയർ ചീഫ് ഡേവിഡ് കുൻലിഫും ഉച്ചകഴിഞ്ഞ് 3 മണിക്ക് തീ പിടുത്തത്തെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് നൽകുമെന്നാണ് അറിയിപ്പ്.
