Saturday, April 4, 2026

വായ്പ തിരിച്ചടയ്ക്കണം; ഓഹരികള്‍ ഈട് വെച്ച് പുതിയ വായ്പ എടുത്ത് അദാനി

Adani took new loan against shares

അദാനി എന്റെര്‍പ്രൈസസിന്റെ വായ്പാ തിരിച്ചടവിനായി ഓഹരി ഈട് നല്‍കി കൂടുതല്‍ തുക വായ്പ എടുത്ത് അദാനി ഗ്രൂപ്പ്. അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്‌സ്, അദാനി ട്രാന്‍സ്മിഷന്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ ഈടായി നല്‍കിയാണ് വായ്പ എടുത്തത്.

അദാനി എന്റര്‍പ്രൈസസിന്റെ പേരിലെടുത്ത വായ്പാ തിരിച്ചടവിന് വിവിധ ബാങ്കുകള്‍ക്ക് പണം തിരിച്ചടയ്‌ക്കേണ്ടതുണ്ട്. എസ്ബിഐ ക്യാപ് ട്രസ്റ്റീസ് ഇന്നലെ ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ നല്‍കിയ വിവരങ്ങളിലാണ് ഇടപാടിനെക്കുറിച്ച് അറിയുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹോദര സ്ഥാപനമാണ് എസ്ബിഐ ക്യാപ് ട്രെസ്റ്റീസ്.

അദാനി പോര്‍ട്‌സ് 7500000 ഓഹരികളാണ് ഈട് നല്‍കിയത്. ആകെ ഓഹരിയുടെ .35 ശതമാനം വരുമിത്. നേരത്തെ തന്നെ 0.65 ശതമാനം ഓഹരികള്‍ എസ്ബിഐ കാപ് ട്രസ്റ്റീയില്‍ ഈട് നല്‍കിയിരുന്നു. ഇതോടെ ആകെ ഒരു ശതമാനം അദാനി പോര്‍ട്‌സ് ഓഹരികള്‍ എസ്ബിഐ ക്യാപ് ട്രസ്റ്റീയില്‍ ഈട് നല്‍കി. സമാനമായ നിലയില്‍ അദാനി ട്രാന്‍സ്മിഷന്റെ 13 ലക്ഷം ഓഹരികളും അദാനി ഗ്രീന്‍ എനര്‍ജിയുടെ 60 ലക്ഷം ഓഹരികളും ഈട് നല്‍കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!