Sunday, August 31, 2025

പ്രണയകഥയുമായി വീണ്ടും അര്‍ജുനും അനശ്വരയും മമിതയും; പ്രണയ വിലാസം ടീസറെത്തി

അര്‍ജുൻ അശോകനും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രണയ വിലാസത്തിലെ ടീസർ റിലീസ് ചെയ്തു. പൂർണമായും പ്രണയത്തിന്റെ പശ്ചാത്തലത്തിലാകും സിനിമ മുന്നോട്ട് പോകുകയെന്നാണ് ടിസർ നൽകുന്ന സൂചന. മമിത ബൈജുവും അർജുനും പ്രണയിതാക്കളാണെന്നാണ് ടീസർ കാണിക്കുന്നത്. ഫെബ്രുവരി 17 മുതൽ ചിത്രം തിയറ്ററുകളിൽ എത്തും.

നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ‘സൂപ്പര്‍ ശരണ്യ’ക്ക് ശേഷം അര്‍ജുൻ അശോകനും അനശ്വര രാജനും മമിതയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പ്രണയ വിലാസം.

മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഷിനോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഷാൻ റഹ്‍മാൻ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിബി ചവറ, രഞ്‍ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. അര്‍ജുൻ അശോകൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ കലാ സംവിധാനം രാജേഷ് പി വേലായുധൻ ആണ്.

ഗാനരചന സുഹൈല്‍ കോയ, മനു മഞ്‍ജിത്ത്, വിനായക് ശശികുമാര്‍. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷബീര്‍ ആണ്. ചിത്രസംയോജനം ബിനു നെപ്പോളളിയൻ ആണ്. കളറിസ്റ്റ് ലിജു പ്രഭാകര്‍. മേക്ക് അപ്പ് റോണക്സ് സേവ്യര്‍. പിആര്‍ഒഎ എസ് ദിനേശ്. സജിത്ത് പുരുഷൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ആകാശ് ജോസഫ് വര്‍ഗീസാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ഗിരിഷ് എ ഡി ചിത്രത്തിന്റെ നിര്‍മാണത്തിലും പങ്കാളിയാകുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്സ് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് പ്രണയ വിലാസം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!