Thursday, September 10, 2026

യൂകോണിന് മുകളിലൂടെ പോയ അജ്ഞാത വസ്തു വെടിവെച്ചിട്ടതായി ട്രൂഡോ

ഒട്ടാവ: യൂകോണിന് മുകളിലൂടെ പറന്ന ഒരു വസ്തു വെടിവെച്ചിട്ടതായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ.

തന്റെ ഉത്തരവനുസരിച്ച് ഒരു അമേരിക്കൻ യുദ്ധവിമാനം ഈ വസ്തു വെടിവെച്ചിട്ടതായി ട്രൂഡോ ട്വിറ്ററിൽ ഒരു പ്രസ്താവനയിൽ പറഞ്ഞു.

നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡ് ഇന്ന് ഉച്ചയോടെ വടക്കൻ കാനഡയിൽ വസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു.

വസ്തുവിനെ തിരിച്ചറിയാൻ കഴിഞ്ഞതായി പറയുന്നുണ്ടെങ്കിലും അത് എന്താണെന്ന് വെളിപ്പെടുത്താൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വടക്കേ അമേരിക്കൻ വ്യോമാതിർത്തി ലംഘിച്ചതായി പറയപ്പെടുന്ന മൂന്നാമത്തെ വസ്തുവാണിത്.

ചൈനയുടെ ചാരപ്പണിയ്ക്കെന്ന് സംശയിക്കുന്ന ബലൂൺ ഒരാഴ്ചയോളം കാനഡയിലും യുഎസിലും പറന്നിരുന്നു. ഇത് കഴിഞ്ഞ ഞായറാഴ്ച അമേരിക്ക വെടിവെച്ചിട്ടിരുന്നു.

വെള്ളിയാഴ്ച അലാസ്കൻ വ്യോമാതിർത്തിയിൽ യുഎസ് സൈന്യം രണ്ടാമത്തെ വസ്തു വെടിവച്ചിട്ടെങ്കിലും അത് എന്താണെന്നുള്ള വിശദാംശങ്ങൾ നൽകിയിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!