ഇന്ന് രാവിലെ വിറ്റ്ബിയിൽ പ്രൈമറി വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന സ്കൂൾ ബസ്, വാനുമായി കൂട്ടിയിടിച്ചതായി ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് പറയുന്നു. നിരവധി വിദ്യാർത്ഥികൾക്ക് ചെറിയ പരിക്കുകൾ ഏറ്റതായി ഉദ്യോഗസ്ഥർ പറഞ്ഞു.
സ്കൂൾ ബസ് ഹൈവേ 412 ൽ നിന്ന് പുറത്തേക്ക് കടക്കുമ്പോൾ ഹൈവേ 7-ലെ ഈസ്റ്റ് ബൗണ്ടിലൂടെ വന്ന വാനിൽ ഇടിക്കുകയായിരുന്നു. വാൻ ശരിയായ ദിശയിലാണ് സഞ്ചരിച്ചിരുന്നതെന്നും സ്കൂൾ ബസ് സ്റ്റോപ്പ് അടയാളം മറികടന്ന് വന്നതാണ് അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി ഒപിപി അറിയിച്ചു.

അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
